ഒടുവിൽ ഞങ്ങളെ തേടി ആ സന്തോഷവും ഇങ്ങെത്തി, പുത്തൻ വിശേഷം പങ്കുവെച്ച് പേളിയും ശ്രീനിഷും

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും…

പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപെട്ട താര ജോഡികൾ ആണ് പേളിയും ശ്രീനിഷും, കഴിഞ്ഞ വര്ഷം മെയ് 5 നായിരുന്നു ഇരുവരും വിവാഹിതരായത്, ബിബോസ്സിൽ മത്സരിക്കാൻ എത്തിയ ഇവർ അവിടെ വെച്ച് പ്രണയത്തിൽ ആകുകയും പിന്നീട് വിവാഹിതരാകുകയും ആയിരുന്നു, നിരവധി ആരാധകരാണ് ഈ ക്യൂട്ട് കപ്പിൾസിന് ഉള്ളത്, ബിഗ്‌ബോസിൽ വെച്ചുള്ള ഇവരുടെ പ്രണയത്തെ ആദ്യം പ്രേക്ഷകർ ആരും തന്നെ സീരിയസ് ആയിട്ട് എടുത്തില്ല, ഇരുവരും അഭിനയിക്കുകയാണ് എന്നായിരുന്നു എല്ലാവരുടെയും വാദം, എന്നാൽ ഷോയിൽ നിന്നും പുറത്തെത്തിയ ഇരുവരും വിവാഹിതരാകുകയായിരുന്നു, വളരെ ആര്ഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്, സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്.

വിവാഹം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിനു പിന്നാലെയാണ് താൻ ഗർഭിണിയാണെന്നുള്ള വാർത്ത ആരാധകരോട് പങ്കുവെച്ച് പേളി എത്തിയത്, തന്റെ ഇൻസ്ടാഗാമിൽ കൂടിയാണ് പേളി സന്തോഷവാർത്ത പുറത്ത് വിട്ടത്.  പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് താരം എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ പേളിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ തന്റെ പുത്തൻ സന്തോഷം ആരാധകരോട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, തന്റെ യൂട്യൂബ് ചാനൽ ഒരു മില്യൻ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ കാര്യം പേളി ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്.

പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടു വര്ഷം തികഞ്ഞ ദിവസമാണ് താരത്തിന്റെ യൂട്യൂബ് ചാനൽ ഒരു മില്ല്യൻ സബ്ക്രൈബ്ഴ്സിനെ സ്വന്തമാക്കിയത്. സന്തോഷം പങ്കുവെച്ച് താരം എത്തിയിട്ടുണ്ട്, എല്ലാവര്ക്കും നന്ദിയും താരം പറഞ്ഞിട്ടുണ്ട്