മമ്മൂട്ടിയുടെ നായികയാക്കാം എന്ന് പറഞ്ഞാലും എനിക്കത് പറ്റില്ല..! ‘നോ’ പറയാന്‍ പഠിക്കണം! – പൊന്നമ്മ ബാബു

മലയാള സിനിമയില്‍ ചിരി നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് പൊന്നമ്മ ബാബു. ഇപ്പോഴിതാ ശരീര വണ്ണത്തിന്റെ പേരില്‍ തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഇന്ത്യാഗ്ലിറ്റ്‌സ് എന്ന ഓണ്‍ലൈന്‍ ചാനലിന്…

മലയാള സിനിമയില്‍ ചിരി നിറഞ്ഞ ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് പൊന്നമ്മ ബാബു. ഇപ്പോഴിതാ ശരീര വണ്ണത്തിന്റെ പേരില്‍ തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. ഇന്ത്യാഗ്ലിറ്റ്‌സ് എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് തന്റെ വണ്ണത്തെ കുറിച്ച് പരാമര്‍ശിക്കുന്നവര്‍ക്ക് മറപടിയുമായി പൊന്നമ്മ ബാബു എത്തിയത്. എന്റെ ശരീര വണ്ണത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും എന്നാണ് പൊന്നമ്മ പറയുന്നത്.

ഇത് ഞാന്‍ കാശ് മുടക്കി ഭക്ഷണം കഴിച്ച് ഉണ്ടാക്കിയെടുത്ത തടിയാണ്.. അല്ലാതെ പ്രൊഡക്ഷനിലെ ഭക്ഷണം കഴിച്ച് ഉണ്ടായ തടിയല്ല.. കാശ് മുടക്കി സൂപ്പും മറ്റും വാങ്ങക്കഴിച്ചാണ് വണ്ണം വെച്ചത്.. അതുകൊണ്ട് ആരെങ്കിലും എന്റെ ശരീരവണ്ണത്തെ കുറിച്ച് പറഞ്ഞാല്‍ അതില്‍ കേറി ഞാന്‍ ഉടക്കുമെന്നും നടി പറയുന്നു. എന്റെ ശരീര വണ്ണം എന്റെ ഐഡിന്റിറ്റിയാണ്… ആളുകള്‍ എന്ത് അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്.. ഇതിന് മുന്‍പ് ഒരാള്‍ എന്നോട് ചോദിച്ചു..

മമ്മൂട്ടിയുടെ നായിക ആക്കാമെന്ന് പറഞ്ഞാല്‍ വണ്ണം കുറയ്ക്കുമോ എന്ന്.. ഞാന്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞു… മമ്മൂട്ടിയുടെ നായിക ആവാന്‍ എല്ലാം ഇഷ്ടമാണ്.. എന്നാല്‍ അതിന് വേണ്ടി വണ്ണം കുറയ്ക്കാന്‍ ഒന്നും തന്നെ കിട്ടില്ല എന്നാണ് പൊന്നമ്മ പറയുന്നത്. മമ്മൂട്ടിയുടെ നായിക ആയി കഴിഞ്ഞാലും പിന്നെ സിനിമ ചെയ്യണ്ടേ.. ജീവിക്കണ്ടേ.. മെലിഞ്ഞ് കഴിഞ്ഞാല്‍ ആളുകള്‍ പറയും.. അന്നത്തെ വണ്ണം ആയിരുന്നു നല്ലത് എന്ന്. അതേസമയം, സിനിമാ രംഗത്ത് എന്നല്ല ഏത് മേഖലയില്‍ ആയാലും നോ പറയേണ്ടിടത്ത് നോ പറയാന്‍ പെണ്‍കുട്ടികള്‍ പഠിക്കണം

എന്നും നടി കൂട്ടിച്ചേര്‍ത്തു. എനിക്ക് ഇതുവരെ സിനിമാ രംഗത്ത് വെച്ച് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല.. ഞാന്‍ നില്‍ക്കുന്ന സ്റ്റാന്റ് അങ്ങനെയാണ്. ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് തുറന്നു പറയണം. നോ പറയേണ്ടിടത്ത് നോ എന്ന് പറയാന്‍ സാധിക്കണം. ചിലപ്പോള്‍ ആ സിനിമ പോയെന്ന് വരാം. പക്ഷെ നിങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെങ്കില്‍ സിനിമ നിങ്ങളിലേക്ക് തന്നെ എത്തിച്ചേരുമെന്നും പൊന്നമ്മ ബാബു പറഞ്ഞു.