ഭര്‍ത്താവിനോടുള്ള പക വീട്ടാന്‍ അന്യ പുരുഷനുമായി ബന്ധം പുലര്‍ത്തി!! ഈ നടിയെ കുറിച്ച് അറിയണ്ടേ?… സിനിമയെ വെല്ലും ജീവിതകഥ!

മോഡലിംഗ് രംഗത്തിലൂടെ സിനിമയില്‍ പ്രത്യക്ഷപ്പെട്ട താരമായിരുന്നു പൂനം ദില്ലന്‍. എണ്‍പതോളം സിനിമകളില്‍ അഭിനയിച്ച ഈ നായികയുടെ ജീവിതകഥ വന്‍ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പതിനാറാം വയസ്സിലായിരുന്നു മിസ്സ് യങ് ഇന്ത്യ ആയി താരത്തെ തിരഞ്ഞെടുത്തത്. പിന്നീട്…

മോഡലിംഗ് രംഗത്തിലൂടെ സിനിമയില്‍ പ്രത്യക്ഷപ്പെട്ട താരമായിരുന്നു പൂനം ദില്ലന്‍. എണ്‍പതോളം സിനിമകളില്‍ അഭിനയിച്ച ഈ നായികയുടെ ജീവിതകഥ വന്‍ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പതിനാറാം വയസ്സിലായിരുന്നു മിസ്സ് യങ് ഇന്ത്യ ആയി താരത്തെ തിരഞ്ഞെടുത്തത്. പിന്നീട് മിസ് ഇന്ത്യയായും താരം മാറി. ഇതുവഴിയാണ് താരം സിനിമയില്‍ ഒരു കൈ നോക്കാന്‍ വരുന്നത്. തൃശൂല്‍ എന്ന സിനിമയില്‍ ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമ തന്നെ വമ്പന്‍ ഹിറ്റാക്കിയ താരസുന്ദരിയെ തേടി പിന്നീട് ഒരുപാട് സിനിമാ ഓഫറുകള്‍ വന്നു.

 

രമേശ് തല്‍വാര്‍ എന്ന നടനുമായി സിനിമയുടെ ചിത്രീകരണ വേളയില്‍ പൂനം അടുപ്പത്തിലായി പിന്നീടും രണ്ട് പങ്കാളികളാണ് ഇവരുടെ ജീവിതത്തിലൂടെ കടന്നുപോയത്. ആദ്യ പ്രണയം വിജയകരമായിരുന്നില്ല അതിന്റെ പകയോ അന്നത്തെ സാഹചര്യമോ കാരണം താരം വീണ്ടും സംവിധായകന്‍ രാജ സിപ്പിയുമായി പ്രണയത്തിലായി. നേരത്തെ വിവാഹം ചെയ്തിരുന്ന രാജ പക്ഷേ പൂനത്തിന് വേണ്ടി കുടുംബം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ആ ബന്ധവും അവിടെ വെച്ച് അവസാനിച്ചു. എന്നാല്‍ ആ വേര്‍പാട് താരത്തെ വല്ലാതെ വേട്ടയാടിയിരുന്നു. പിന്നീട് കുറച്ച് കാലത്തിന് ശേഷമാണ് നടി അശോക തക്കേരിയ എന്ന വ്യക്തിയുമായി പ്രണയത്തിലാകുന്നത്, ഇയാളുമായി നടിയുടെ കല്യാണവും കഴിഞ്ഞു. എന്നാല്‍ വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്താം എന്ന തീരുമാനത്തില്‍ പൂനം എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ പിന്നീട് ഈ ദാമ്പത്യ ജീവിതത്തിലും അസ്വാരസ്യങ്ങളുണ്ടായി. ഇവര്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാകുവാന്‍ തുടങ്ങി. ഇതിനിടയില്‍ അശോകിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് കേട്ട് സഹിക്കവയ്യാതെ സ്വന്തം ഭര്‍ത്താവിനോടുള്ള പക തീര്‍ക്കാനായി നടി ഹോങ്കോംഗ് സ്വദേശിയായ ബിസിനസുകാരനുമായി അടുപ്പത്തിലായി. ഇതും വലിയ വിവാദങ്ങളാണ് താരത്തിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്. ചുരുക്കി പറഞ്ഞാല്‍ സിനിമയെ വെല്ലുന്ന ഒരു ജീവിതകഥയായിരുന്നു പൂനം ദില്ലന്‍ എന്ന നടിയുടേത്.