പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിലാണ്, ആഘോഷത്തിന്റെ നിറവിൽ പൂർണിമയുടെ കുടുംബം

പ്രേക്ഷകരുടെ പ്രിയതാരകുടുംബമാണ് മല്ലികാസുകുമാരന്റേത്, മല്ലികയ്ക്കും സുകുമാരനും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു, പിന്നീട് കുടുംബത്തിലേക്ക് എത്തിയ മൂത്തമരുമകളും സിനിമയിൽ നിന്നും തന്നെ ആയിരുന്നു, ഇപ്പോൾ രണ്ടാമത്തെ മകൾ സുപ്രിയയും സിനിമ നിർമ്മാണവുമായി സിനിമയിലേക്ക് ഇറങ്ങിയിരിക്കുകയാണ്,…

പ്രേക്ഷകരുടെ പ്രിയതാരകുടുംബമാണ് മല്ലികാസുകുമാരന്റേത്, മല്ലികയ്ക്കും സുകുമാരനും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു, പിന്നീട് കുടുംബത്തിലേക്ക് എത്തിയ മൂത്തമരുമകളും സിനിമയിൽ നിന്നും തന്നെ ആയിരുന്നു, ഇപ്പോൾ രണ്ടാമത്തെ മകൾ സുപ്രിയയും സിനിമ നിർമ്മാണവുമായി സിനിമയിലേക്ക് ഇറങ്ങിയിരിക്കുകയാണ്, പേരക്കുട്ടികളും ഇപ്പോൾ സിനിമയിലേക്ക് കാലെടുത്തു വെച്ചു, ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന നല്ലൊരു പാട്ടുകാരി ആണ്, മഞ്ജുവാരിയറും ഇന്ദ്രജിത്തും അഭിനയിച്ച ചിത്രത്തിൽ ലാലേട്ടാ എന്ന പ്രാർത്ഥന പാടിയ പാട്ട് വളരെ ഹിറ്റായിരുന്നു, ഇപ്പോൾ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് താരപുത്രീ,

സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയും നക്ഷത്രയും വളരെ സജീവമാണ് ഇരുവർക്കും നിരവധി ആരാധകരും ഉണ്ട്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പൂര്ണിമായും ഇന്ദ്രജിത്തും എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മക്കള്‍ക്ക് മാത്രമല്ല അവരുടെ കൂട്ടുകാര്‍ക്കും പൂര്‍ണിമ സുഹൃത്താണ്.

ഇപ്പോൾ തന്റെ അച്ഛന്റെ പിറന്നാൾ വളരെ ആഘോഷമാക്കിയിരിക്കുകയാണ്, പൂർണിമ ഇന്ദ്രജിത്തിന്റെ അച്ഛൻ മോഹന്റെ എഴുപത്തിയഞ്ചാം പിറന്നാൾ  ഇവർ ആഘോഷമാക്കിയത്. പൂർണിമയും സഹോദരി പ്രിയയും കുടുംബവും. പൂർണിമയുടെ മക്കളായ പ്രാർഥന, നക്ഷത്ര പ്രിയയുടെയുടെ ഭർത്താവു നിഹാൽ പിള്ള എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു.

ഷൂട്ടിങ് തിരക്കായതിനാൽ ഇന്ദ്രജിത്തിന് എത്തിച്ചേരാൻ സാധിച്ചില്ല.അച്ഛനുമൊത്തുള്ള മറക്കാനാത്ത നിമിഷങ്ങൾ പൂർണിമയും പ്രിയയും പങ്കുവയ്ക്കുക ഉണ്ടായി. പ്രാർഥനയും നക്ഷത്രയും മുത്തച്ഛനെക്കുറിച്ച് അനുഭവങ്ങൾ പറയുകയുണ്ടായി. കുടുംബത്തിലെ വിശേഷത്തിന് ആശംസകളുമായി ഒട്ടുമിക്ക പേരും എത്തിയിരുന്നു.