സുപ്രിയയെ ബോംബെയില്‍ നിന്നും ശരിക്കും ഇവിടേക്ക് പറിച്ച് നടുകയായിരുന്നു! പൂര്‍ണിമ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുക്കളും എല്ലാം പ്രിയപ്പെട്ട താരങ്ങളാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും സിനിമയില്‍ സജീവമാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്ത പൂര്‍ണിമ ഇപ്പോഴിതാ സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.…

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുക്കളും എല്ലാം പ്രിയപ്പെട്ട താരങ്ങളാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും സിനിമയില്‍ സജീവമാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്ത പൂര്‍ണിമ ഇപ്പോഴിതാ സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

ആഷിഖ് അബുവിന്റെ വൈറസിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്. ഇപ്പോള്‍ തുറമുഖത്തിലൂടെ വീണ്ടും സജീവമാവുകയാണ് പൂര്‍ണിമ. കുടുംബത്തെ കുറിച്ച് പൂര്‍ണിമ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇന്ദ്രജിത്ത് ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ്? എന്ന ചോദ്യത്തിനാണ് പൂര്‍ണിമ മറുപടി നല്‍കുന്നത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍, പിന്നെ സിറ്റി ഓഫ് ഗോഡിലെ കഥാപാത്രം, പയസ് ഇതൊക്കെയാണ് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ എന്നാണ് പൂര്‍ണിമ പറയുന്നത്.

വീട്ടില്‍ ഏറ്റവും കുസൃതി ആരാണെന്ന ചോദ്യത്തിന് പൂര്‍ണിമ നല്‍കിയ മറുപടി നക്ഷത്രയാണെന്നായിരുന്നു. വികൃതി എന്നതല്ല അവളുടെ ഊര്‍ജമാണ് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. ചെറുപ്പവും കുറുമ്പും എനര്‍ജിയുമൊക്കെ വൈബാണെന്നാണ് പൂര്‍ണിമ പറയുന്നത്.

സുപ്രിയയില്‍ നിന്നും പകര്‍ത്തണമെന്ന് കരുതുന്ന ക്വാളിറ്റി എന്താണ് എന്ന ചോദ്യത്തിനും പൂര്‍ണിമ മറുപടി പറയുന്നുണ്ട്. സ്ഥിരോത്സാഹം, പിന്നെ വളരെ സിസ്റ്റമാറ്റിക് ആണ്. ഗോ ഗെറ്റര്‍ ആണവള്‍. ഓരോ കാര്യത്തേയും പ്ലാന്‍ ചെയ്ത് ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ഗോളിലേക്ക് എത്തും.

പിന്നെ രാജുവിന്റെ ഭാര്യ എന്ന നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടല്ലോ. എല്ലാദിവസവും ഹാന്‍ഡില്‍ ചെയ്യേണ്ടതാണ് ഇതൊക്കെ. കാണുമ്പോള്‍ ഈസിയാണെന്ന് തോന്നും. പ്രിവിലേജുണ്ട്. ശരിയാണ്. ജീവിതം ഈസിയാണ്. പക്ഷെ അതിനോടൊപ്പം വരുന്ന ബാറ്റിലുകളുണ്ട്.

സുപ്രിയയെ ശരിക്കും ബോംബെയില്‍ നിന്നും ഇവിടേക്ക് പറിച്ച് നടുകയായിരുന്നുവെന്ന് പറയാം. പക്ഷെ മനോഹരമായി അതിനെ കൈകാര്യം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ എന്നോട് ഇതുപോലൊരു ചോദ്യം ചോദിക്കുന്നതെന്നായിരുന്നു പൂര്‍ണിമയുടെ മറുപടി.