ചാമ്പാന്‍ കുറച്ചു ലേറ്റ് ആയി….എന്നാലും ലേറ്റസ്റ്റാണ്… പൂര്‍ണിമയുടെ കുടുംബത്തിന്റെ ചാമ്പിക്കോ വീഡിയോ..!!

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റത്. ഈ കുടുംബത്തില്‍ എല്ലാവരും സെലിബ്രിറ്റികളാണ് എന്നതാണ് ഈ കുടുംബംത്തിന്റെ പ്രത്യേകത. സിനിമയും ബിസിനസും ഒരുമിച്ച് കൊണ്ടുപോകുന്ന നടി, സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമാണ്.…

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റത്. ഈ കുടുംബത്തില്‍ എല്ലാവരും സെലിബ്രിറ്റികളാണ് എന്നതാണ് ഈ കുടുംബംത്തിന്റെ പ്രത്യേകത. സിനിമയും ബിസിനസും ഒരുമിച്ച് കൊണ്ടുപോകുന്ന നടി, സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമാണ്.

ഇപ്പോഴിതാ പൂര്‍ണിമയുടെ കുടുംബത്തിന്റെ ചാമ്പിക്കോ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പൂര്‍ണിമയുടെ അനിയത്തി പ്രിയ മോഹനാണ് വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചത്.

പൂര്‍ണിമയെ പോലെ തന്നെ പ്രിയാ മോഹനും മലയാളികള്‍ക്ക് സുപരിചിതയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധ നേടിയ താരം, ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും വ്‌ളോഗര്‍ ആയ താരത്തിന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ അറിയാറുണ്ട്. വിഷുവിന് കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്നപ്പോള്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ പ്രിയ തന്റെ ഇന്‍സ്റ്റ്ഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ പൂര്‍ണിമയും ഇന്ദ്രജിത്തും കുടുംബത്തോടെയുണ്ട്.

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമായാണ് ആരാധകര്‍ ഇപ്പോള്‍ ചാമ്പിക്കോ വീഡിയോ ഏറ്റെടുത്ത് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചാമ്പിക്കോ വീഡിയോകള്‍ വന്ന് നിറയുകയാണ്.

കുടുംബത്തോടൊപ്പം ഈ ചാമ്പിക്കോ വീഡിയോ എടുക്കാന്‍ കുറച്ച് വൈകി എങ്കിലും നാങ്ക ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന് കുറിച്ചുകൊണ്ടാണ് പ്രിയ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് ലൈക്കുകളും കമന്റുകളും പ്രിയ പങ്കുവെച്ച് വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു.