ചര്‍മം കണ്ടാല്‍ പ്രായം തോന്നുമോ? സൗന്ദര്യ രഹസ്യം പുറത്ത് വിട്ട് ഭാഗ്യലക്ഷ്മി..!!

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഡബ്ബിംഗ് മേഖലയില്‍ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് ഭാഗ്യലക്ഷ്മി. ഇതിനോടകം തന്നെ ഒരുപാട് സിനിമകളില്‍ പല നടിമാര്‍ക്കും ശബ്ദമായി ഭാഗ്യലക്ഷ്മി എത്തി. ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍…

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഡബ്ബിംഗ് മേഖലയില്‍ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് ഭാഗ്യലക്ഷ്മി. ഇതിനോടകം തന്നെ ഒരുപാട് സിനിമകളില്‍ പല നടിമാര്‍ക്കും ശബ്ദമായി ഭാഗ്യലക്ഷ്മി എത്തി. ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മാത്രം ഒതുങ്ങി നിന്ന താരം അല്ല ഭാഗ്യലക്ഷ്മി. ഒരു മുത്തശ്ശിഗഥ എന്ന ചിത്രത്തിലൂടെ അഭിനയ മേഖലയിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നത്, ബിഗ്‌ബോസ്സ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ്.

ഡബ്ബിംഗ് മേഖലയിലെ മികച്ച പ്രകടനത്തിന് ഒട്ടനവധി പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. അറുപത് വയസ്സിലേക്ക് എത്തി നില്‍ക്കുമ്പോഴും താരത്തിന് ഒരു മാറ്റവും ഇല്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ എന്താണ് തന്റെ സൗന്ദര്യ രഹസ്യം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ വെച്ച് അവതാരികയുടെ ചോദ്യത്തിനാണ് താരം മറുപടി

നല്‍കിയത്. സന്തോഷവതിയായി ഇരിക്കുന്നത് തന്നെയാണ് ചെറുപ്പത്തിന്റെ രഹസ്യം എന്നാണ് താരം പറയുന്നത്. മാത്രമല്ല കൃത്യമായ ഭക്ഷണക്രമീകരണവും,

നിര്‍ബന്ധ ആയൂര്‍വേദ ചികിത്സയും താന്‍ ചെയ്യാറുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സെല്‍ഫ് കെയറിന്റെ കാര്യത്തില്‍ താന്‍ ഭയങ്കര സെല്‍ഫിഷ് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല എന്റെ ജന്മദിനങ്ങള്‍ക്ക് ഞാന്‍ തന്നെ എനിക്ക് വേണ്ട സാധനം വാങ്ങി സ്വയം ഗിഫ്റ്റ് ചെയ്യും എന്നും ഭാഗ്യലക്ഷ്മി പറയുന്നു. സ്വയം സന്തോവതിയായി ഇരിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട് അത് തന്നെയാണ് സൗന്ദര്യ രഹസ്യം എന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു.