‘ഈ വര്‍ഷം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമ, അത് ‘സൗദി വെള്ളക്ക’ തന്നെ’

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

‘ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമായ ‘സൗദി വെള്ളക്ക’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചെറിയ സീനുകളില്‍ വന്നു പോയവര്‍ പോലും ഗംഭീരമാക്കിയ സിനിമയെന്നാണ് പ്രവീണ്‍ ആനന്ദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ വര്‍ഷം (ഞാന്‍) കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമ ഏതാണെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ പറയും , അത് ‘സൗദി വെള്ളക്ക’ തന്നെയാണെന്ന്.
പെര്‍ഫെക്ട് കാസ്റ്റിംഗ് കൊണ്ട് വിസ്മയിപ്പിച്ച സിനിമ….
അയിഷാറാവുത്തര്‍ ആയ ദേവി വര്‍മ്മയും സത്താര്‍ ആയി ജീവിച്ച സുജിത് ശങ്കറും ബ്രിട്ടോ വിന്‍സന്റ് ആയ ബിനു പപ്പുവും അഡ്വക്കേറ്റ് ഗോകുലനായി വന്ന ഗോകുലനും നസീമയായ ധന്യ അനന്യയും കുഞ്ഞുമോന്‍ എന്ന അഭിലാഷായ ലുക്മാനും പിന്നെ
ചെറിയ സീനുകളില്‍ വന്നു പോയവര്‍ പോലും ഗംഭീരമാക്കിയ സിനിമ ??
ഒരു ആശയത്തെ എങ്ങനെ കഥയാക്കണമെന്നും ആ കഥയിലെ സന്ദര്‍ഭങ്ങളെ എവിടെയൊക്കെ പ്ലേസ് ചെയ്യണമെന്നും അത് ക്യാമറാക്കണ്ണിലൂടെ കയറ്റിയിറക്കി പ്രേക്ഷകന്റെ കണ്ണിലൂടെ അവന്റെ മനസ്സില്‍ എങ്ങനെ പതിച്ചെടുക്കണമെന്നും പഠിക്കാനുള്ള സുവ്യക്തമായ ഒരു പാഠപുസ്തകം തന്നെയാണ് ‘സൗദി വെള്ളക്ക’.
ഓപ്പറേഷന്‍ ജാവയ്ക്കു ശേഷം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരാശയം സിനിമയാക്കി അവതരിപ്പിച്ച തരുണ്‍ മൂര്‍ത്തിക്കും ടീമിനും അഭിനന്ദനങ്ങളെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ സൗദി വെള്ളക്ക 53-ാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.
ഏകദേശം ഇരുപതോളം അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍മൂര്‍ത്തി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ലുക്മാന്‍ അവറാന്‍, വിന്‍സി അലോഷ്യസ്, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ അനന്യ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം.