ഇനി ഞാൻ ബഷീറിനൊപ്പമാണ്, സന്തോഷം അറിയിച്ച് പ്രേക്ഷകരുടെ കറുത്ത മുത്ത്

കറുത്തമുത്ത് എന്ന ഹിറ്റ് പാരമ്ബരയിൽ കൂടി പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിയത് താരമാണ്  പ്രേമി, നിരവധി ആരാധകരെയാണ് പ്രേമി ആ ഒരൊറ്റ പരമ്പരയിൽ കൂടി  സ്വന്തമാക്കിയത്,നടിയുടെ നിറവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. മലയാളത്തില്‍…

കറുത്തമുത്ത് എന്ന ഹിറ്റ് പാരമ്ബരയിൽ കൂടി പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിയത് താരമാണ്  പ്രേമി, നിരവധി ആരാധകരെയാണ് പ്രേമി ആ ഒരൊറ്റ പരമ്പരയിൽ കൂടി  സ്വന്തമാക്കിയത്,നടിയുടെ നിറവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. മലയാളത്തില്‍ നിന്ന് മാറി തെലുങ്കും തമിഴുമചടക്കം അന്യഭാഷ സീരിയലുകളിലാണ് പ്രേമിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടി പങ്കുവെച്ച പുത്തൻ ചിത്രമാണ് ആരാധകരിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്, താരം ബഷീർ ബാഷിക്കപ്പം നില്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്, താൻ ഇനി ബഷീറിനൊപ്പമാണ് എന്ന് പറഞ്ഞ് കൊണ്ടാണ് പ്രേമി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ബഷീര്‍ ബഷിയ്‌ക്കൊപ്പം ചിരിച്ച് സംസാരിച്ച് നില്‍ക്കുന്നൊരു വീഡിയോ ആണ് ഏറ്റവുമൊടുവില്‍ പ്രേമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ ബഷീര്‍ ബഷിയ്‌ക്കൊപ്പമാണെന്ന് സൂചിപ്പിച്ച നടി പുതിയ സിനിമയുടെ ലൊക്കേഷനിലാണെന്നും ക്യാപ്ഷനില്‍ പറയുന്നു. ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയ പ്രേമിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കറുത്ത മുത്ത് എന്ന സീരിയലിലെ കാര്‍ത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി മിനിസ്‌ക്രീനിലേക്ക് പ്രവേശിക്കുന്നത്. ആദ്യ വേഷം തന്നെ ജനപ്രീതി നേടിയതോടെ പ്രേമിയുടെ കരിയറും മാറി. 2017 മുതലാണ് തെലുങ്കിലെ സീരിയലുകളില്‍ പ്രേമി അഭിനയിച്ച് തുടങ്ങിയത്. ഇപ്പോള്‍ അവിടുത്തെ മികച്ച ടെലിവിഷന്‍ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ്

പ്രേമിയുടെ ചിത്രങ്ങൾക്ക് കൂടുതലായും തെലുങ്ക് ആരാധകരാണ് കമെന്റുമായി എത്തുന്നത്, കൂടെ നിൽക്കുന്ന ആളെ കാണാൻ നല്ല ഭംഗിയുണ്ട് ആരാണത് എന്നാണ് ആരാധകർ പ്രേമിയോട് ചോദിക്കുന്നത്, നിമിഷ നേരം കൊണ്ടാണ് പ്രേമിയുടെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയത്