ദിലീപേട്ടനൊപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല: പൃഥ്വിരാജ്

സ്വന്തം കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ആയാലും നടി ആക്രമിക്കപ്പെട്ട കേസില്‍ ആയാലും നടന്‍ ദിലീപിന് ഇപ്പോള്‍ ഒരു സ്വസ്ഥതയും ഇല്ലാത്ത അവസ്ഥയാണ്. കേരളം മുഴുവന്‍ ഇപ്പോള്‍ ദിവസവും മാധ്യമങ്ങളിലൂടെ കേള്‍ക്കന്ന പ്രധാന വാര്‍ത്തകളില്‍ ഒന്ന്…

സ്വന്തം കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ആയാലും നടി ആക്രമിക്കപ്പെട്ട കേസില്‍ ആയാലും നടന്‍ ദിലീപിന് ഇപ്പോള്‍ ഒരു സ്വസ്ഥതയും ഇല്ലാത്ത അവസ്ഥയാണ്. കേരളം മുഴുവന്‍ ഇപ്പോള്‍ ദിവസവും മാധ്യമങ്ങളിലൂടെ കേള്‍ക്കന്ന പ്രധാന വാര്‍ത്തകളില്‍ ഒന്ന് ദിലീപ് ഉള്‍പ്പെട്ട വിഷയങ്ങളാണ്.

ഇങ്ങനെ ആകെ പുലിവാല് പിടിച്ചിരിക്കുന്ന ദിലീപില്‍ നിന്നും അകന്നു നില്‍ക്കാനാണ് ഭൂരിപക്ഷം താരങ്ങളുടെയും ശ്രമം. എന്നാല്‍, ഏതെങ്കിലും താരങ്ങളില്‍ നിന്നും എന്തെങ്കിലും പുതിയത് ഒന്നു വീണു കിട്ടാന്‍ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുകയുമാണ്.

അത്തരത്തില്‍ അടുത്തിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നു പെട്ടത് നടന്‍ പൃഥ്വി രാജാണ്. ആക്രമിക്കപ്പെട്ട തന്റെ സുഹൃത്തു കൂടിയായ നടിയെ പിന്തുണച്ചുകൊണ്ട് പലപ്പോഴും രംഗത്തെത്തിയിട്ടുളള ആള്‍ എന്ന നിലയില്‍ താരത്തിന് ദിലീപിനോടുള്ള സമീപനം അറിയുക തന്നെ മാധ്യമങ്ങളുടെ പുതു ലക്ഷ്യം.

എന്നാല്‍, പുതിയതായി ഒന്നും വീണു കിട്ടാത്ത സാഹചര്യത്തില്‍ മുന്‍ പ്രതികരണങ്ങള്‍ വൈറലാക്കുകയായി പിന്നീടുള്ള ലക്ഷ്യം. അത്തരത്തില്‍ ദിലീപുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മലയാളത്തിന് യൂത്ത് ഐക്കണ്‍ പൃഥ്വി രാജ് സുകുമാരന്‍ മുന്‍പ് ഒരിക്കല്‍ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ നടിക്കൊപ്പം നിന്ന നടനാണ് പൃഥ്വിരാജ്.

നേരത്തെ മലയാളത്തിലെ 4 യുവ നടിമാര്‍ താര സംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ചിരുന്നു. അന്ന് ‘ദി വീക്ക്’ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ രാജിവെച്ചവര്‍ക്ക് ഒപ്പമാണെന്നും തന്റെ നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരിന്നു.

അഭിമുഖത്തില്‍ നിരവധി വിവാദ വിഷയങ്ങളില്‍ താരം പ്രതികരിച്ചിരുന്നു. ദിലീപി നൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നല്‍കിയിരുന്നു. ദിലീപേട്ടന് ഒപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുക ആണെങ്കില്‍ അപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും ആയിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ശരിയും തെറ്റും വ്യക്തി ഗതമാണെന്നതാണ് എന്റെ നിലപാടെന്നും പൃഥ്വി രാജ് പറയുകയുണ്ടായി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ നടിക്കൊപ്പം നിന്ന നടനാണ് പൃഥ്വിരാജ്.