Film News

ഏറെ നാളത്തെ ആഗ്രഹം സാധിച്ചെടുത്തു..!- അന്ന ബെന്‍

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. കുംബളങ്ങി നൈറ്റ്‌സ് എന്നൊരു ഒറ്റ ചിത്രം കൊണ്ട് തന്നെ താരം ഏറെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. ചെറിയ കാലയളവിനുള്ളില്‍ തന്നെ മികച്ച നടിയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡും താരത്തിന് ലഭിച്ചിട്ടുണ്ട്. ഹെലന്‍, കപ്പേള, സാറാസ്, നാരദന്‍, നൈറ്റ് ഡ്രൈവ് തുടങ്ങിയവയൊക്കെയാണ് അന്ന ബെന്നിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങള്‍. സിനിമാ ജീവിതത്തോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അന്ന ബെന്‍. തന്റെ ചെറിയ വിശേഷങ്ങള്‍പോലും ആരാധകരുമായി പങ്കുവെയ്ക്കാന്‍ അന്ന മറക്കാറില്ല.

ഇപ്പോഴിതാ അതുപോലെ തന്റെ ജീവിതത്തില്‍ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിച്ച് എത്തിയിരിക്കുകയാണ് അന്ന ബെന്‍. ആ സന്തോഷമാണ് ഇപ്പോള്‍ നടി തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കുന്നത്. തന്റെ അനിയത്തിക്കുട്ടിയ്‌ക്കൊപ്പം ഒരേപോലത്തെ ടാറ്റൂ കുത്തിയതിന്റെ സന്തോഷമാണ് അന്ന ബെന്‍ പങ്കുവെച്ചിരിക്കുന്നത്.

സെവന്‍ എന്നാണ് ഇരുവരും കൈയ്യില്‍ പച്ച കുത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഇവരുവും സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സഹോദരിക്കൊപ്പം ഒരു മാച്ചിംഗ് ടാറ്റൂ ചെയ്യണം എന്നത് തന്റെ ഏറെനാളായിട്ടുള്ള ആഗ്രഹമാണെന്നാണ് അന്ന ബെന്‍ പറയുന്നത്.

തനിക്ക് വേണ്ടി ഇത് ചെയ്തു തന്ന സ്ഥാപനത്തിന് നന്ദി പറയാനും നടി മറന്നില്ല. ചേച്ചിയുടേയും സോഹദരിയുടേയും ഈ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Trending

To Top