ശ്രീനാഥ് ഭാസി വിഷയത്തിൽ വിമർശിച്ചു പൃഥ്വിരാജ് !!

Published by
Kochu

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ശ്രീനാഥ് ഭാസിയുടെ അറസ്റ്റിനെതിരെ എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്, ഇന്നല്ലെങ്കിൽ നാളെ ഞാൻ സംഭവിക്കും എന്ന കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ശ്രീനാഥ് ഭാസി ചെയ്തത് തെറ്റാണ്, അതിന് രണ്ട് അഭിപ്രായം ഇല്ല. പക്ഷെ അതോടപ്പം തന്നെ ഈ വിഷയം ഒരു അനുഭവമായി കണക്കാക്കണം എന്നാണ് മാധ്യമ പ്രവർത്തകരോട് എനിക്ക് പറയാനുളളത്, ഈ സംഭവം നിങ്ങളുടെ ഭാഗത്ത് നിന്നുമുള്ള തെറ്റുകൾ തിരുത്താനുള്ള അവസരമായി കണകാക്കണം.

ശ്രീനാഥ് ഭാസി മോശമായി പെരുമാറി അത് സമ്മതിക്കുന്നു. അതെ സമയം തന്നെ നിങ്ങളോട് മാന്യമായി പെരുമാറി. നിങ്ങൾക്ക് അഭിമുഖം തന്ന താരങ്ങളോട് നിങ്ങൾ എന്താണ് നിങ്ങൾ ചെയ്തിട്ടുള്ളത് എന്ന് ചിന്തിച്ച് നോക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് അഭിമുഖം തന്ന തരത്തിൽ നിന്നും എന്തെങ്കിലും അബക്തം സംഭവിച്ചാൽ അതെടുത്ത് ഒരു നെഗറ്റിവ് ആക്കി മറ്റാനല്ലേ നിങ്ങൾ ശ്രമിക്കു. അങ്ങനെ ചെയ്യുമ്പോൾ ആ താരത്തിനെ എങ്ങനെ ബാധിക്കുമെന്നോ, അയാളുടെ കരിയറിനെ എങ്ങനെ ബാധിക്കുമെന്നോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, അതിനാൽ തന്നെ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ നിങ്ങളും ശ്രദ്ധിക്കുമെന്ന് ഞാൻ പ്രതീഷിക്കുന്നു എന്നും പൃത്വിരാജ് പറഞ്ഞു.