‘ലാലേട്ടനോ മമ്മൂക്കയോ സുരേഷ് ഗോപിയോ കോരുത് മാപ്പിളയായില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും’-പൃഥ്വിരാജ്

ഒരു രംഗത്തില്‍ പോലും പ്രത്യക്ഷപ്പെടാതെ മറ്റ് കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ മാത്രം ഹിറ്റായ കഥാപാത്രമാണ് പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ കോരുത് മാപ്പിള. ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കടുവ. കടുവാക്കുന്നേല്‍ കുര്യച്ചനായി പൃഥ്വിരാജിന്റെ കരിയറിലെ…

ഒരു രംഗത്തില്‍ പോലും പ്രത്യക്ഷപ്പെടാതെ മറ്റ് കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ മാത്രം ഹിറ്റായ കഥാപാത്രമാണ് പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ കോരുത് മാപ്പിള. ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കടുവ. കടുവാക്കുന്നേല്‍ കുര്യച്ചനായി പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കടുവ.

ഇപ്പോഴിതാ കോരുത് മാപ്പിളയുടെ കഥ സിനിമയാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പൃഥ്വി. മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ കോരുത് മാപ്പിളയായി എത്തണമെന്നാണ് ആഗ്രഹമെന്നും പൃഥ്വി പറയുന്നു.

ഇനി അവര്‍ സമ്മതിക്കാത്തപക്ഷം താന്‍ തന്നെ നരയിട്ട് ഇറങ്ങുമെന്നും
പൃഥ്വിരാജ് പറഞ്ഞു. കടുവയുടെ വിജയാഘോഷത്തിനിടെയാണ് പൃഥ്വിയുടെ പ്രഖ്യാപനം.

മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം കിട്ടിയ സിനിമയാണ് കടുവ. 2017ലാണ് തിരക്കഥാകൃത്ത് ജിനു വി എബ്രഹാം കടുവയുടെ കഥ പറയുന്നത്.

മാസ് കൊമേഴ്‌സ്യല്‍ ബിഗ് സ്‌കെയ്ല്‍ എന്റര്‍ടെയ്‌നേഴ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകള്‍ ഇല്ലാത്ത കാലമായിരുന്നു അത്. അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ അത് വര്‍ക്ക് ആകും എന്ന പൂര്‍ണബോധ്യത്തോടെ മാത്രമായിരിക്കും എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു എന്നും പൃഥ്വി പറയുന്നു.

അന്ന് കേട്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥകടുവയുടേതായിരുന്നു. ചിത്രം ഒരു കുറവുമില്ലാതെ മികച്ച രീതിയില്‍ അവതരിപ്പിക്കണം എന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ഷാജി കൈലാസിനെ വിളിച്ചത്. അദ്ദേഹം സംവിധാനം ചെയ്തു എന്നതാണ് കടുവയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.