Film News

ഒരാളുടെ ഒരു തീരുമാനം മതി മറ്റൊരാളുടെ ജീവിതം മാറാന്‍..! പൃഥ്വിരാജിന്റെ വാക്കുകള്‍

സിനിമയോടുള്ള അടങ്ങാത്ത ആവേശമാണ് ടോവിനോ എന്ന നടനെ ഇന്ന് ആരാധകര്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു നടനാക്കി മാറ്റിയത്. പ്രതിസന്ധികള്‍ ഏറെ തരണം ചെയ്താണ് താരം ഇന്ന് കാണുന്ന ഈ നിലയിലേക്ക് എത്തിയത്. താരത്തിന്റെ യാത്രയില്‍ നിരവധി സുഹൃത്തുക്കളും മറ്റ് പ്രിയപ്പെട്ടവരും താങ്ങായി നിന്നിട്ടുണ്ട് എങ്കിലും ടോവിനോ തോമസ് എന്ന നടന്റെ വിജയയാത്രയില്‍ നടനും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജിനുള്ള പങ്ക് എടുത്ത് പറയേണ്ടത് തന്നെയാണ്.

തന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചുറപ്പിച്ച ഒരു നടന്‍ പെട്ടെന്ന് ആ തീരുമാനം മാറ്റിയതോടെയാണ് ടോവിനോയെ ആ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് തിരഞ്ഞെടുത്തത്. എബിസിഡി എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ച ഒരു നടനുണ്ട്.. അയാള്‍ കൊള്ളാമെന്ന് പറയുകയും ആ സിനിമ കണ്ട് ഇഷ്ടപ്പെട്ട് ടോവിനോയെ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയും ആയിരുന്നു പൃഥ്വിരാജ്. ഇതേ കുറിച്ച് പൃഥ്വിരാജ് ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് ടോവിനോയെ മുന്നില്‍ നിര്‍ത്തി പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്.

എബിസിഡി സിനിമ കാണുന്നത് തന്നെ അതിലെ ടോവിനോയുടെ അഭിനയം കാണാന്‍ വേണ്ടിയായിരുന്നു എന്ന് പൃഥ്വിരാജ് വേദിയില്‍ വെച്ച് പറഞ്ഞു.. ഞാന്‍ കാരണം അങ്ങനെ ദുല്‍ഖറിന്റെ ഒരു സിനിമ പൃഥ്വിരാജ് കണ്ടെന്നും ടോവിനോ തമാശയായി പറയുന്നുണ്ട്. സെവന്‍ത്ത് ഡേയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തന്നെ ടോവിനോ നല്ലൊരു നടന്‍ തന്നെയെന്ന് എനിക്ക് മനസ്സിലായി.. അങ്ങനെയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ എന്തുകൊണ്ട് ടോവിനോയെ തന്നെ കാസ്റ്റിംഗ് ചെയ്തുകൂടാ എന്ന് ചിന്തിച്ചത്.

ഒരാളുടെ ഒരു തീരുമാനം മാറിയപ്പോള്‍ മറ്റൊരാളുടെ ജീവിതത്തെ തന്നെ അത് മാറ്റി മറിയ്ക്കുക.. നല്ലൊരു സിനിമ ലഭിക്കുക ഇതെല്ലാം മാജിക്കലാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്… ടോവിനോ തോമസിന് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രം ആയിരുന്നു എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രം.

Trending

To Top