സിനിമയിൽ നിന്നുള്ള ആൾ ആയിട്ട് പോലും ആ വിവാഹ ജീവിതം പാതി വഴിയിൽ തകർന്നു വീഴുക ആയിരുന്നു, വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് പ്രിയ രാമൻ

Published by
Editor

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന താരമാണ് പ്രിയ രാമൻ, പോരുനീ വാരിളം ചന്ദ്രലേഖേ എന്ന ഗാനം എവിടെ, എപ്പോൾ കേട്ടാലും മനസ്സിലേക്ക് പതിയുന്ന ഒരു രൂപം കൂടിയാണ് പ്രിയയുടേത്.  മലയാളത്തിലും തമിഴിലുമായി താരം നിരവധി സിനിമകൾ ചെയ്തു, ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി പ്രിയ എത്തി, സിനിമയിൽ ഏറെ സജീവമായി നിൽക്കുന്ന സമയത്താണ് പ്രിയ വിവാഹിത ആകുന്നത്,  ശേഷം അൽപ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്ത് സജീവമായി. ഒരു വ്യത്യസം മാത്രം സിനിമയിലൂടെയല്ല പകരം ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം മടങ്ങിയെത്തിയത്.ഇപ്പോൾ തന്റെ വിവാഹ മോചനത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

രഞ്ജിത്തുമായുള്ള വിവാഹശേഷമാണ് സിനിമയില്‍ നിന്ന് ഞാൻ ഇടവേളയെടുക്കുന്നത്.എന്റെ പ്രണയവും വിവാഹമോചനവുമൊക്കെ ഇവിടെ ചർച്ച ആയിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനത്തിനായി തീരുമാനിക്കുന്നത്. ഞങ്ങൾക്ക് രണ്ട് മക്കളാണ്, രണ്ടുപേരും എന്റെ ഒപ്പമാണ് ഞാനിപ്പോൾ സന്തോഷവതിയാണ്.  സിനിമയിൽ ഏറെ തിളങ്ങി നിന്ന താരം ഇനി സിനിമയിലേക്ക് തിരികെ വരില്ല എന്നും പറയുന്നുണ്ട്, സിനിമയിൽ ഉണ്ടായിരുന്നപ്പോൾ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ എനിക്ക് പ്രേക്ഷകര്‍ക്കായി നൽകാൻ സാധിച്ചു. ഇപ്പോഴും എന്റെ സിനിമകള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രേക്ഷകർക്ക് താല്പര്യം ഇല്ലാത്ത വേഷങ്ങൾ ചെയ്തു എന്റെ  വില എന്തിനാണ് കളയുന്നത് എന്നാണ് താരം ചോദിക്കുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതനായ രഞ്ജിത്താണ് പ്രിയയെ വിവാഹം കഴിച്ചത്, മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന സിനിമയിലെ വില്ലനായി എത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമായി മാറാൻ രഞ്ജിത്തിന് സാധിച്ചു, പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും.വലിയ ചലഞ്ച് ആയിരുന്നു. ആ സമയത്ത് മാനസികമായി വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. എന്നാണ് പ്രിയ പറയുന്നത്