മകള്‍ക്കൊപ്പം ന്യൂയോര്‍ക്കില്‍ കറങ്ങി പ്രിയങ്ക ചോപ്ര! മാള്‍ട്ടിയുടെ മുഖം ഇന്നും കാണിക്കാതെ നടി!

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടേയും മകളുടേയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രിയങ്കയ്ക്കും നിക്ക് ജോനാസിനും ഒരു മകള്‍ പിറന്നത്.. വാടക ഗര്‍ഭത്തിലൂടെ മകളെ…

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടേയും മകളുടേയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രിയങ്കയ്ക്കും നിക്ക് ജോനാസിനും ഒരു മകള്‍ പിറന്നത്.. വാടക ഗര്‍ഭത്തിലൂടെ മകളെ സ്വന്തമാക്കിയ ദമ്പതികള്‍ പക്ഷേ, ഇതുവരെ മകളുടെ മുഖം ആരാധകര്‍ക്ക് മുന്നില്‍ കാണിക്കാന്‍ തയ്യാറായിട്ടില്ല.. ഇത്തവണ മകള്‍ക്കൊപ്പം ന്യൂയോര്‍ക്കില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയ ഫോട്ടോകളാണ് പ്രിയങ്ക ചോപ്ര സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

ഇത്തവണയും മകളുടെ മുഖം മറച്ചും പുറം തിരിഞ്ഞ് നില്‍ക്കുന്ന ഫോട്ടോകള്‍ മാത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ്.. എന്ന് പ്രിയങ്കയും ജോനാസും ചേര്‍ന്ന് തങ്ങളുടെ പെണ്‍കുഞ്ഞിന് പേരിട്ടത്. മുഖം കണ്ടില്ലെങ്കിലും മാള്‍ട്ടി എന്ന താരപുത്രി ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്.. പ്രിയങ്ക പങ്കുവെച്ച മകളോടൊപ്പമുള്ള പുതിയ ഫോട്ടോകള്‍ക്ക് നിരവധിപ്പേരാണ് കമന്റ് അറിയിച്ച് എത്തുന്നത്..

ഈ ഫോട്ടോ ഞങ്ങളുടെ ദിവസം തന്നെ ധന്യമാക്കി എന്നാണ് കമന്റുകള്‍ വരുന്നത്. ന്യൂയോര്‍ക്കിലേക്കുള്ള മകളുടെ ആദ്യത്തെ യാത്രയാണ് ഇതെന്ന് പ്രിയങ്ക അറിയിക്കുന്നു.. അമ്മയുടെ മടിയില്‍ ഇരുന്ന് പുറംകാഴ്ച്ചകള്‍ കാണുകയാണ് ഈ കുഞ്ഞ് മാള്‍ട്ടി… ബോളിവുഡ് സിനിമാ ലോകത്തെ പ്രിയങ്കയുടെ സുഹൃത്തുക്കളായ അനുഷ്‌ക ശര്‍മ്മ അടക്കമുള്ളവര്‍ ഫോട്ടോയ്ക്ക് കമന്റ് പങ്കുവെച്ച് എത്തിയിട്ടുണ്ട്.

പ്രിയങ്ക ജോനാസ് ദമ്പതിമാര്‍ ഇതുവരെ മകളുടെ മുഖം സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.. ഓരോ തവണ മകള്‍ക്കൊപ്പം ഫോട്ടോ പങ്കുവെയ്ക്കുമ്പോഴും മകളുടെ മുഖം മറച്ച് മാത്രമാണ് ഇവര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)