ഷെയിന്‍ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി!!

അടുത്തിടെയാണ് മലയാള സിനിമയിലെ യുവതാരങ്ങളായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. താരങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് സംഘടന ആരോപിച്ചിരുന്നത്. സിനിമകളില്‍ സഹകരിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍…

അടുത്തിടെയാണ് മലയാള സിനിമയിലെ യുവതാരങ്ങളായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. താരങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് സംഘടന ആരോപിച്ചിരുന്നത്. സിനിമകളില്‍ സഹകരിക്കില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ന്‍ നിഗത്തിനെതിരെയും പ്രഖ്യാപിച്ച വിലക്ക് നീക്കിയിരിക്കുകയാണ് സംഘടന. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ചു നല്‍കാമെന്നു ഷെയിനും പറഞ്ഞതോടെയാണ് സംഘടന പ്രഖ്യാപിച്ച വിലക്ക് മാറ്റിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷേ അവരുമായി സഹകരണം ഇല്ലെന്നാണ് പറഞ്ഞത്. തുടര്‍ന്ന് വിവിധ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പരിഹാരം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.