നടൻ പുനീത് രാജ്കുമാറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കന്നഡ നടൻ പുനീത് രാജ്കുമാറിനെ വെള്ളിയാഴ്ച (ഒക്‌ടോബർ 29) ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് താരമിപ്പോൾ. ഒരു കൂട്ടം ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു.…

കന്നഡ നടൻ പുനീത് രാജ്കുമാറിനെ വെള്ളിയാഴ്ച (ഒക്‌ടോബർ 29) ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് താരമിപ്പോൾ. ഒരു കൂട്ടം ഡോക്ടർമാർ അദ്ദേഹത്തെ നിരന്തരം നിരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു. താമസിയാതെ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള ഔദ്യോഗിക ആരോഗ്യ അപ്ഡേറ്റ് ആശുപത്രി പങ്കിടും. പുനീതിന് ഇപ്പോൾ 46 വയസ്സാണ് ഉള്ളത്.

അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ആരാധകർ ആരധകരും ഇപ്പോൾ രംഗത്തുണ്ട്. പുനീത് രാജ്കുമാറിനെ കാണാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ വിക്രം ആശുപത്രിയിൽ എത്തി. ആശുപത്രിയിൽ നിന്നുള്ള വിശദമായ പ്രതികരണം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുനീതിനെ ആരാധകർ അപ്പു എന്നാണ് വിളിക്കുന്നത്. ഇതിഹാസ താരങ്ങളായ രാജ്കുമാറിന്റെയും പാർവതമ്മയുടെയും മകനാണ്. 29-ലധികം കന്നഡ ചിത്രങ്ങളിൽ നായകനായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം 1985-ൽ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡ് നേടിയിരുന്നു.