മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാംങ്കൂട്ടത്തില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്തവണയും ചുള്ളന് ലുക്കിലാണ് മമ്മൂക്ക എത്തിയിരിക്കുന്നത്. മലയാള സിനിമാ പ്രേമികളുടെ അഹങ്കാരമായ മമ്മൂക്കയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. ഒരാളുടെ യൗവ്വനത്തെ നിര്‍ണ്ണയിക്കുന്നത് ആറ്റിറ്റിയൂഡ് ആണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന മമ്മൂക്ക …ഒരു നല്ല മനുഷ്യന് മമ്മൂട്ടി.. സ്റ്റൈല്‍ + ആറ്റിറ്റിയൂട്, എന്നാണ് രാഹുല്‍ മാംങ്കൂട്ടത്തില്‍ കുറിക്കുന്നത്.
മമ്മൂക്കയുടെ ആരാധകരും രാഹുല്‍ പങ്കുവെച്ച ഈ ഫോട്ടോയും വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് രാഹുല്‍ പങ്കുവെച്ച ഈ ഫോട്ടോയ്ക്ക് വരുന്നത്. ഇത് കോംമ്പറ്റീഷന് ആകുമല്ലോ.. ഒന്ന് ഞങ്ങള്‍ കോണ്‍ഗ്രസുകാരുടെ മണിമുത്ത് ഒന്ന് കേരളക്കരയുടെ മുത്ത്.. ഇതില്‍ ഏതാണ് മമ്മൂക്ക..ഇങ്ങനെ നീളുന്നു രാഹുല്‍ മമ്മൂക്കയ്്ക്ക് ഒപ്പം പങ്കുവെച്ച ഫോട്ടോയുടെ കമന്റുകള്‍. പ്രായത്തെ വെല്ലുന്ന അഭിനയവും സൗന്ദര്യവും കൊണ്ട് എന്നും ആരാധകരുടെ മനസ്സില്‍ ആവേശം തീര്‍ക്കുന്ന കലാകാരന് അതാണ് മമ്മൂക്ക.
മമ്മൂക്കയെ കുറിച്ച് വര്‍ണിക്കാന്‍ ഓരോ ആരാധകരും ഇനി വാക്കുകള്‍ തികയാതെ വരും. ഒന്ന് പുറത്തേക്ക് ഇറങ്ങിയാല്‍ തന്നെ വൈറലാകുന്ന മനുഷ്യനാണ് മമ്മൂക്ക എന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം റോഷാക്കിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയ മമ്മൂക്കയുടെ വീഡിയോ വൈറലായി മാറിയിരുന്നു..
കാറില്‍ നിന്ന് ഇറങ്ങി വരുന്ന മമ്മൂക്കയുടെ വീഡിയോ നിര്‍മ്മാതാവ് എന്‍.എം ബാദുഷ ആയിരുന്നു തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചത്. പിന്നീട് നിമിഷ നേരം കൊണ്ടാണ് അദ്ദേഹത്തിന്റെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തത്. പുഴു എന്ന സിനിമയ്ക്ക് ശേഷം, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നീ സിനിമകളാണ് ഇനി മമ്മൂക്കയുടേതായി പുറത്ത് വരാനുള്ളത്.