സ്വന്തം ചിത്രങ്ങളില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സിനിമ: വെളിപ്പെടുത്തലുമായി രാജമൗലി

ഒരുപിടി മികച്ച സിനിമകളിലൂടെയാണ് എസ്.എസ് രാജമൗലി ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംനേടിയത്. ബാഹുബലി എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിന് നല്‍കിയ വളര്‍ച്ച ആര്‍.ആര്‍.ആര്‍-ല്‍ എത്തി നില്‍ക്കുന്ന. എന്നാല്‍ സിനിമകളില്‍ ഇതിഹാസം തീര്‍ത്ത രാജമൗലിക്ക്…

ഒരുപിടി മികച്ച സിനിമകളിലൂടെയാണ് എസ്.എസ് രാജമൗലി ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംനേടിയത്. ബാഹുബലി എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിന് നല്‍കിയ വളര്‍ച്ച ആര്‍.ആര്‍.ആര്‍-ല്‍ എത്തി നില്‍ക്കുന്ന. എന്നാല്‍ സിനിമകളില്‍ ഇതിഹാസം തീര്‍ത്ത രാജമൗലിക്ക് മറക്കാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമകള്‍ ഏതെങ്കിലുമുണ്ടോ?. ഉണ്ടെന്നാണ് അദ്ദേഹം തന്നെ പറയുന്നത്.

നാട്ടുകാരുടെ മനസില്‍ നിന്നും മായിച്ചു കളയാന്‍ ആഗ്രഹിക്കുന്ന സ്വന്തം സിനിമയെക്കുറിച്ചായിരുന്നു രാജമൗലി പറഞ്ഞത്. തന്റെ ആദ്യസിനിമയായി സ്റ്റുഡന്റ് നമ്പര്‍ 1 ആണ് മറക്കാന്‍ ആഗ്രഹിക്കുന്ന ചിത്രമെന്നും അതൊരു ക്രിഞ്ച് സിനിമയാണെന്നും രാജമൗലി പറഞ്ഞു. ഒരു അഭിമുഖത്തിലിയാരുന്നു സംവിധായകന്റെ തുറന്നു പറച്ചില്‍.