പ്രണയം പറഞ്ഞ് ആടിയും പാടിയും സുരേഷും സുമലത ടീച്ചറും!! ആശംസകളുമായി ആരാധകലോകം

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ ഹിറ്റ് പ്രണയ ജോഡികളാണ് സുരേഷും സുമലത ടീച്ചറും. രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേഷും സുമലതയുമായി എത്തിയത്. ഇപ്പോഴിതാ ഇരുവരും ജീവിതത്തിലും ഒരുമിക്കുന്ന സൂചനയാണ് താരങ്ങള്‍ നല്‍കുന്നത്. ഇരുവരുടെയും…

‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ ഹിറ്റ് പ്രണയ ജോഡികളാണ് സുരേഷും സുമലത ടീച്ചറും. രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേഷും സുമലതയുമായി എത്തിയത്. ഇപ്പോഴിതാ ഇരുവരും ജീവിതത്തിലും ഒരുമിക്കുന്ന സൂചനയാണ് താരങ്ങള്‍ നല്‍കുന്നത്. ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യലിടത്ത്് വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രാജേഷ് തന്റെ ഫെയ്‌സ്ബുക്കിലൂടെ രാജേഷ് സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ചത്. ഒഫീഷ്യലി എന്നു പറഞ്ഞാണ് രാജേഷ് വീഡിയോ പങ്കുവച്ചത്. ഇരുവരും വിവാഹിതരാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഇരുവര്‍ക്കും ആശംസകളും നേരുന്നുണ്ട്.

അതേസമയം, ഇതില്‍ താരങ്ങള്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതൊരു സിനിമാ പ്രമോഷന്‍ വീഡിയോയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്, ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. എന്തായാലും വീഡിയോ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

ഇരുവരും മനോഹരമായ ഡാനത്തിന് ചുവടുവയ്ക്കുന്നതാണ് സേവ് ദി ഡേറ്റ് വീഡിയോ. ഗായകന്‍ അലോഷിയാണ് വിഡിയോയിലെ ഗാനം ആലപിച്ചിട്ടുള്ളത്.
നടന്‍ മാത്രമല്ല മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്‍. തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും രാജേഷായിരുന്നു. ദിലീഷ് പോത്തന്റെ സഹസംവിധായകനായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.