Film News

വല്യേട്ടന്റെ കുട്ടി ആയിരുന്നു, മിഷേലിന്റെയും രജിത് കുമാറിന്റെയും ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ

വലിയ പ്രതീക്ഷകളോടെ വൈൽഡ് കാർഡ് എൻട്രി  വഴി  ബിഗ് ബോസ് മലയാളം സീസൺ ത്രീ യിലേക്ക് എത്തിച്ചേർന്ന വ്യക്തി ആയിരുന്നു മിഷേൽ. എന്നാൽ തുടക്കം മുതൽ തന്നെ മിഷേലിനെതിരെ വൻ പ്രതിഷേധം ആയിരുന്നു ഉടലെടുത്തത്, വൻ പ്രേക്ഷക പിന്തുണയുള്ള ടിമ്പലുമായുള്ള വഴക്കാണ് മിഷേലിനെതിരെ പ്രേക്ഷകർ രംഗത്ത് എത്തിയത്, ഒരുപാട് പ്രതീക്ഷയോടെ എത്തിയ മിഷേലിന് അധിക നാൾ അതിൽ പിടിച്ച് നില്ക്കാൻ കഴിഞ്ഞില്ല. ബിഗ് ബോസ് ഹൗസിലെ രണ്ടാംഘട്ട എലിമിനേഷനിൽ മിഷേൽ പുറത്തായി. ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ അതിനുശേഷമുള്ള മിഷേലിനെ വീഡിയോകൾ എല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.  സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മിഷേൽ ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷവും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്,

ഇപ്പോൾ മിഷേൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിഗ് ബോസ് മലയാളം സീസൺ ടൂ വിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ ഡോക്ടർ രജിത് കുമാറിനെ ഒപ്പമുള്ള ഒരു ചിത്രമാണ് മിഷേൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരിക്കുന്നത്. “കോഫി വിത്ത് ഡി ആർ കെ ” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. പെട്ടെന്ന് തന്നെ ഈ ചിത്രം ഏറെ ശ്രദ്ധയേമായി,

നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. വല്യേട്ടൻ കുട്ടിയായിരുന്നോ എന്ന തരത്തിലുള്ള കമന്റുകൾ  ആണ് ചിത്രത്തിന് കൂടുതലായും കമെന്റ് വരുന്നത്, ബിഗ്‌ബോസ് രണ്ടാം സീസണിലെ ഒരുപാട് ജനപ്രീതി നേടിയ താരമായിരുന്നു രജിത് കുമാർ, വലിയൊരു ഫാൻ പവർ തന്നെയായിരുന്നു രജിത്തിന്‌ ഉണ്ടായിരുന്നത്. . രജിത് കുമാർ മത്സരത്തിൽ വിജയിക്കണമെന്ന് ആയിരുന്നു ഭൂരിപക്ഷം പ്രേക്ഷകരും ആഗ്രഹിച്ചത്, എന്നാൽ രജിത് പുറത്തായത് എല്ലാവരിലും ഏറെ സങ്കടം ഉയർത്തിയ ഒന്നായിരുന്നു, ഇതിനു പിന്നാലെ ഷോ അവസാനിപ്പിക്കുക ആയിരുന്നു. ഇപ്പോൾ സീസൺ മൂന്നിലെവിജയിയെ അറിയാനുള്ള  കാത്തിരിപ്പിലാണ് എല്ലാവരും.

Trending

To Top