‘അവൾ ആത്മാവായി വന്ന് അവനെ 70 കഷണങ്ങളക്കണം’ : രാം ഗോപാൽ വർമ്മ

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക വാർത്ത വന്നത്.ശ്രദ്ധ വാക്കർ എന്ന യുവതിയെ ജീവിത പങ്കാളിയായ അഫ്താബ് അമീൻ പൂനവല്ല അതി ക്രൂരമായി കൊലപ്പെടുത്തിയത്. ഇപ്പോഴിാതാ ശ്രദ്ധ വാക്കർ കൊലപാതകക്കേസിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ…

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക വാർത്ത വന്നത്.ശ്രദ്ധ വാക്കർ എന്ന യുവതിയെ ജീവിത പങ്കാളിയായ അഫ്താബ് അമീൻ പൂനവല്ല അതി ക്രൂരമായി കൊലപ്പെടുത്തിയത്. ഇപ്പോഴിാതാ ശ്രദ്ധ വാക്കർ കൊലപാതകക്കേസിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ സംവിധായകൻ രാം ഗോപാൽ വർമ്മ.

”മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം മരിച്ചയാൾ ആത്മാവായി മടങ്ങി വന്ന് കൊന്നവനെ 70 കഷ്ണങ്ങളാക്കട്ടെ, ക്രൂരമായ കൊലപാതകങ്ങൾ നിയമം കൊണ്ട് തടയാനാവില്ല, പക്ഷേ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ തിരിച്ചുവന്ന് കൊലപാതകിയെ വകവരുത്തിയാൽ ഇത്തരം സംഭവങ്ങൾക്ക് തടയിടാനാവും. ദൈവം ഇക്കാര്യം പരിഗണിക്കണമെന്നും വേണ്ടത് ചെയ്യണം എന്നാണ് എന്റെ അഭ്യർത്ഥന”രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.

ദില്ലിയിലാണ് അതിദാരുണ സംഭവം നടന്നത്. ജീവിത പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വനപ്രദേശത്ത് ഉപേക്ഷിച്ചിരുന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജീവനക്കാരിയായ ശ്രദ്ധയും അഫ്താബിനെ മുംബൈയി വെച്ചാണ് കണ്ടുമുട്ടിയത്. തുടർന്ന് പ്രണയത്തിൽ ആവുകയും ഇരുവരും ഒരുമിച്ച് താമസിക്കുകയും ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തു. ശ്രദ്ധ അഫ്താബിനോട് വിവാഹം കഴിക്കാൻ പറഞ്ഞിരുന്നു ഇതിനെ തുടർന്ന് ഉണ്ടായ വഴക്കിനൊടുവിലാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്.