രണ്‍ബീറിന് ഒരു കുഞ്ഞ് ജനിക്കാനെ യോഗമുള്ളു…ഇരട്ടക്കുട്ടികള്‍ അല്ല! സെലിബ്രിറ്റി ജോതിഷി

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അവരുടെ ആദ്യ കണ്മണിയെ കാത്തിരിക്കുകയാണ്. വിശേഷ വാര്‍ത്ത പങ്കുവച്ചതുമുതല്‍ ആരാധകരും താരപുത്രി/പുത്രനെ കാത്തിരിക്കുകയാണ്. ആശംകള്‍ക്കൊപ്പം തന്നെ ആരാധകരും കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവക്കുകയാണ്. താരങ്ങള്‍ക്ക്…

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അവരുടെ ആദ്യ കണ്മണിയെ കാത്തിരിക്കുകയാണ്. വിശേഷ വാര്‍ത്ത പങ്കുവച്ചതുമുതല്‍ ആരാധകരും താരപുത്രി/പുത്രനെ കാത്തിരിക്കുകയാണ്. ആശംകള്‍ക്കൊപ്പം തന്നെ ആരാധകരും കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവക്കുകയാണ്.

താരങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് ഇരട്ടക്കുട്ടികളാണെന്ന തരത്തിലും പ്രവചനം നടന്നിരുന്നു. പ്രശസ്തനായ ഒരു ജ്യോത്സ്യനാണ് താരങ്ങള്‍ക്ക് ഇരട്ടആണ്‍കുട്ടികള്‍ ജനിക്കുമെന്ന് പറഞ്ഞത്.

നടന്‍ രണ്‍ബീര്‍ കപൂര്‍ തനിക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചേക്കും എന്ന് പറഞ്ഞതോടെ വാര്‍ത്തകള്‍ നിറഞ്ഞത്. ഒരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ജീവിതത്തില്‍ നടക്കാന്‍ പോവുന്ന രണ്ട് സത്യവും ഒരു നുണയും പറയാനാണ് രണ്‍ബീറിനോട് ആവശ്യപ്പെട്ടത്. അതിലൊന്നായി നടന്‍ പറഞ്ഞതാണ് ഇരട്ടക്കുട്ടികളുടെ കാര്യം. ഇതോടെ രണ്‍ബീര്‍ പറഞ്ഞത് സത്യമാണെങ്കില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചേക്കുമെന്ന പ്രചാരണം തുടങ്ങി.

എന്നാല്‍ ഇപ്പോള്‍ ഇരട്ടക്കുട്ടികളല്ലെന്ന് വാദിച്ച് മറ്റൊരു ജോതിഷന്‍ എത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് രണ്‍ബീര്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് സെലിബ്രിറ്റി ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി രംഗത്ത് വരുന്നത്.

‘രണ്‍ബീറിനും ആലിയയ്ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഗുരുജിയുടെ വാദം. രണ്‍ബീറിന് ഒരു കുഞ്ഞ് ജനിക്കാനെ സാധ്യതയുള്ളു. അവരുടെ നക്ഷത്രം അനുസരിച്ചാണ് അങ്ങനൊരു സാധ്യതയില്ലെന്ന് ഗുരുജി പറയുന്നത്.

രണ്‍ബീറിന്റെ ജാതകത്തില്‍ അദ്ദേഹം വലിയ ശക്തനായി മാറുമെന്നും ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും സന്തോഷമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന് ഒരു കുഞ്ഞ് ജനിക്കാനെ സാധ്യതയുള്ളുവെന്നും ഗുരുജി പറയുന്നു.

ആലിയ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇവര്‍ക്ക് ഇരട്ട ആണ്‍കുട്ടികള്‍ ജനിക്കുമെന്ന് മറ്റൊരു പ്രവചനം നടന്നിരുന്നു. അതും പ്രശസ്തനായ ഒരു ജ്യോതിഷിയുടേതായിരുന്നു. എന്തായാലും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞ് സെലിബ്രിറ്റി ആരാകുമെന്ന് അറിയാനാകും.