എനിക്ക് കിട്ടിയ ഈ ഭാഗ്യം വേറെ ഒരമ്മമാർക്കും കിട്ടി കാണില്ല, സന്തോഷം പങ്കിട്ട് രഞ്ജു രഞ്ജിമാർ

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, അതെ ഏതൊരു അമ്മയെക്കാളും ഭാഗ്യം ലഭിച്ച അമ്മയാണ് ഞാൻ, ഒരു Make up Artist എന്ന നിലയിൽ കഴിഞ്ഞ 20…

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, അതെ ഏതൊരു അമ്മയെക്കാളും ഭാഗ്യം ലഭിച്ച അമ്മയാണ് ഞാൻ, ഒരു Make up Artist എന്ന നിലയിൽ കഴിഞ്ഞ 20 വർഷത്തിൻമേലായി വിവിധ കല്യാണങ്ങൾക്ക് പെൺക്കുട്ടികളെ അണിയിച്ചൊരുക്കി,  എന്നാണ് രഞ്ജു പറയുന്നത്.

അമ്മ എന്നു പറയുമ്പോൾ സഹനശക്തിയുടെ പര്യായപദമായിട്ടാണ് എല്ലാവരും കാണുന്നതും, പറയുന്നതും, എന്നാൽ എത്ര അമ്മമാർ സഹനശക്തിയുടെ ഭാവമാകുന്നു എന്നത് ഇന്നും ചോദ്യചിഹ്നമാണ്, എൻ്റെ സംബന്ധിച്ചു പറയുകയാണെങ്കിൽ എൻ്റെ സഹനശക്തി മുഴുവ് ‘ ഞാൻ ആരാണൊ എന്നതിലായായി, ജീവിതത്തിൻ്റെ യാത്രയിൽ എവിടെ വച്ചൊ കുറെ കുട്ടികൾ എന്നെ അമ്മെ എന്നു വിളിക്കാൻ തുടങ്ങി, തുടക്കത്തിൽ ഞാനത് ഉൾക്കൊണ്ടിരുന്നില്ല സത്യം,, കാരണം എൻ്റെ മനസ്സിലെ അമ്മച്ചിത്രവും, കുട്ടികളും മറ്റൊരു വർണ്ണ കാഴ്ച്ചയായിരുന്നു, എന്നാൽ അവരിലേക്ക് ഞാൻ ഇറങ്ങി ചെന്നപ്പോൾ എൻ്റെ മനസ്സിൻ്റെ വർണ്ണകാർഴ്ച്ചകൾ മങ്ങാൻ തുടങ്ങി,, യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ തുടങ്ങി,, പതുക്കെ പതുക്കെ ഞാൻ ഞാൻ തിരിച്ചറിഞ്ഞു അവർ എൻ്റെ മക്കളാണ്, ഞാനവരുടെ അമ്മയും

അതെ ഏതൊരു അമ്മയെക്കാളും ഭാഗ്യം ലഭിച്ച അമ്മയാണ് ഞാൻ, ഒരു Make up Artist എന്ന നിലയിൽ കഴിഞ്ഞ 20 വർഷത്തിൻമേലായി വിവിധ കല്യാണങ്ങൾക്ക് പെൺക്കുട്ടികളെ അണിയിച്ചൊരുക്കി, എന്നാൽ എൻ്റെ മക്കളെ അവരുടെ വിവാഹനാളിൽ ഒരുക്കാൻ ഭാഗ്യം ലഭിച്ച ഒരമ്മയാണ് ഞാൻ,, ഒത്തിരി ഒത്തിരി അഭിമാനത്തോടെയും, സന്തോഷത്തോടെയും, ഓരോ കുട്ടികളെയും കൈ പിടിച്ചു കൊടുക്കുമ്പോൾ ഇനിയുമുണ്ട് മനസ്സിൽ കുറെ മോഹങ്ങൾ,, ദൈവം കണ്ണുതുറന്ന് അതെല്ലാം നടത്തി തരാൻ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,

അടുത്തിടെ താൻ സിനിമയിലേക്ക് എത്തിയത് എങ്ങനെ എന്ന് താരം പറഞ്ഞിരുന്നു, സിനിമ തന്നെ കൈപിടിച്ച്‌ ഉയർത്തിയത് രണ്ടു നടിമാർ ആണെന്നാണ് രഞ്ജു പറഞ്ഞിരുന്നത് , ജ്യോതിര്‍മയിയും മുക്തയുമാണ് അവർ എന്ന് താരം പറഞ്ഞത് , മേക്കപ്പിന്റെ ഈ ലോകത്തേക്ക് ഇഷ്ടിക കളത്തിലും തടിമില്ലിലും ജോലി ചെയ്തിരുന്ന ഞാന്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.വളരെ ചെറുപ്പകാലത്ത് എന്റെ ജോലി ചേച്ചിയുടെ കുട്ടികളെ അണിയിച്ചൊരുക്കുക എന്നതായിരുന്നു. എന്റെ അടുത്ത ബന്ധുക്കളുടെ വിവാഹത്തിന് പോകുമ്പോൾ അവർക്ക് കണ്ണെഴുതി കൊടുക്കുന്നതും മുടി കെട്ടി കൊടുക്കുന്നതും ആയിരുന്നു എന്റെ ആദ്യ മേക്കപ്പ് എന്നാണ് രഞ്ജിമാർ പറഞ്ഞത്