പുതിയ സന്തോഷത്തിൽ പാരിജാതത്തിലെ രസ്ന, സർപ്രൈസ് പുറത്ത് വിട്ട് നീനു

മിനി സ്‌ക്രീനിലെ സൂപ്പര്‍ഹിറ്റ് നായികയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മിന്നുംജയം. ഏഷ്യാനെറ്റിലെ പാരിജാതമെന്ന് ഹിറ്റ് സീരിയലിലൂടെ പ്രശസ്തയായ നടി രസ്‌ന പ്രൈവറ്റായാണ് പരീക്ഷയെഴുതിയത് അഭിനയരംഗത്തെ തിരക്കുകള്‍ക്കിടെ പഠിത്തവും പരീക്ഷയും പൂര്‍ത്തിയാക്കിയ രസ്‌ന 65 ശതമാനം…

മിനി സ്‌ക്രീനിലെ സൂപ്പര്‍ഹിറ്റ് നായികയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മിന്നുംജയം. ഏഷ്യാനെറ്റിലെ പാരിജാതമെന്ന് ഹിറ്റ് സീരിയലിലൂടെ പ്രശസ്തയായ നടി രസ്‌ന പ്രൈവറ്റായാണ് പരീക്ഷയെഴുതിയത് അഭിനയരംഗത്തെ തിരക്കുകള്‍ക്കിടെ പഠിത്തവും പരീക്ഷയും പൂര്‍ത്തിയാക്കിയ രസ്‌ന 65 ശതമാനം മാര്‍ക്ക് നേടിയാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് ടുവിന് ഹ്യൂമാനിറ്റിസ് വിഷയമാക്കി എടുത്ത രസ്‌ന തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠനം പൂർത്തിയാക്കിയത്, ഇടയ്ക്ക് വെച്ച് താരത്തിനെ കുറിച്ച് നിരവധി ഗോസിപ്പുകൾ ഇറങ്ങിയിരുന്നു, അന്ന് താരം അതിനോടൊക്കെ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ഞാന്‍ ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു.

ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്. ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല പിന്നെ, എന്റെ പേരില്‍ ഒരുപാട് ഫെയിസ്ബുക്ക് എക്കൗണ്ടുകളുണ്ട്. അതൊന്നും ഞാന്‍ കൈകാര്യം ചെയ്യുന്നവയല്ല. ആരൊക്കെയോ മോശമായി പലര്‍ക്കും മെസേജ് അയച്ചതായി അറിയാന്‍ കഴിഞ്ഞു. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. എന്നെ സ്‌നേഹിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളു. ഞാന്‍ വളരെ സന്തോഷമായാണ് ഇപ്പോള്‍ ജീവിക്കുന്നത്.

എന്നായിരുന്നു, വിവാഹശേഷം താരം അഭിനയത്തിൽ നിന്നും താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ്, ഇപ്പോൾ മക്കളും കുടുംബവും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുകയാണ് താരം, രസ്നയുടെ സഹോദരി നീനുവിനെയും പ്രേക്ഷകർക്ക് വളരെ പരിചിതമാണ്, സത്യാ എന്ന പെൺകുട്ടിയുടെ പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറാൻ നീനുവിന് സാധിച്ചു, സോഷ്യൽ മീഡിയയിൽ സജീവമായ നീനു പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ പുതിയൊരു സന്തോഷ വാർത്ത പുറത്ത് വിട്ട് എത്തിയിരിക്കുകയാണ് താരം. വീട്ടിലെ പുതിയ സന്തോഷമാണ് നീനു പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. രസ്നയുടെ രണ്ടാമത്തെ മകൻ വിഘ്നേഷിന്റെ പിറന്നാൾ ചിത്രമാണ് നീനു പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.എന്റെ കുഞ്ഞ് ചെക്കന് രണ്ട് വയസ് പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ ഇവന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ അനുമതി ലഭിച്ചത് വലിയ കാര്യമാണ് എന്ന് കുറിച്ചു കൊണ്ടാണ് വിഘ്നേഷിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം കുഞ്ഞന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. നീനുവിന്റെ തോളിൽ കിടക്കുന്ന കുട്ടിയുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ആരാധകരും കുഞ്ഞ് വിഘ്നേഷിന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്.