18മത്തെ വയസിൽ കല്യാണം കഴിച്ചു, ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് അന്ന് വീണത്-മഞ്ജു സുനിച്ചൻ

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു സുനിച്ചാൻ, റിയാലിറ്റി ഷോയിൽ കൂടി എത്തിച്ചേർന്ന താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടി എടുത്തത്, കഴിഞ്ഞ ദിവസം മാതൃ ദിനത്തിൽ താന്റെ അമ്മയുടെ ചിത്രം പങ്കുവെച്ച് വളരെ മനോഹരമായിട്ടാണ്…

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു സുനിച്ചാൻ, റിയാലിറ്റി ഷോയിൽ കൂടി എത്തിച്ചേർന്ന താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടി എടുത്തത്, കഴിഞ്ഞ ദിവസം മാതൃ ദിനത്തിൽ താന്റെ അമ്മയുടെ ചിത്രം പങ്കുവെച്ച് വളരെ മനോഹരമായിട്ടാണ് മഞ്ജു അമ്മയ്ക്ക് ആശംസകൾ അറിയിച്ചത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ,എന്റെ റീത്താമ്മ… 18മത്തെ വയസിൽ കല്യാണം കഴിച്ചു .എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തിൽ നിന്ന് കൂടുതൽ ദരിദ്രത്തിലേക്കാണ് വീണത് . പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റിൽ ഉണ്ടായിരുന്നപ്പോൾ കഴിക്കാൻ പോലും ഇല്ലാതിരുന്ന അവസ്ഥ .വിശപ്പ് സഹിക്കാതായപ്പോൾ എവിടുന്നോ കിട്ടിയ വഴക്ക അടുപ്പിൽ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്..

ഒരുങ്ങി നടക്കാൻ എന്നും ആഗ്രഹമാണ്, പക്ഷെ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല .ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയിൽമിഷ്യൻ ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതിൽ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളർത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു .. പാവം ഇപ്പോഴും free ആയിട്ടില്ല. ഞങ്ങൾ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും )കുരുത്തം കെട്ട രണ്ടു പ്രൊഡക്ടുകൾ കൊടുത്തിട്ടുണ്ട് .ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ് .. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവർക്കും കൂടി ആണ് ആഗ്രഹങ്ങൾ.. കൊതികൾ.. കാണാത്ത കാഴ്ചകൾ.. കൊതിയുള്ള ഡ്രെസ്സുകൾ.. എല്ലാം കൊടുക്കണം.. ഇപ്പോൾ എന്റെ അമ്മിച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട് .. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മിച്ചിക്ക് .. അതും ഈ വർഷം സാധിച്ചു കൊടുക്കും .. ഇല്ലെങ്കിൽ പിന്നെ എന്തിനാണല്ലേ നമ്മൾ മക്കൾ ..

ലോകത്തിലെ എല്ലാ അമ്മമാർക്കും നിറഞ്ഞ സ്നേഹം, ടെലിവിഷനിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. മഞ്ജുവും ഭര്‍ത്താവ് സുനിച്ചനുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലും മഞ്ജു സജീവമാണ്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം പ്രതികരണങ്ങള്‍ മഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് ചുട്ടമറുപടി നല്‍കാനും മഞ്ജുവിന് അറിയാം. കഴിഞ്ഞ ദിവസം തന്റെ പോസ്റ്റുകളില്‍ സ്ഥിരമായി കമന്റിടുന്നൊരാളെ മഞ്ജു തുറന്നു കാണിച്ചിരുന്നു.കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം. എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം എന്നായിരുന്നു താരം കുറിച്ചത്, ഇതിനു പിന്നാലെ ആ വ്യക്തിയെ താരം കണ്ടെത്തുകയും ചെയ്തു