കടുവയെ കാണാന്‍ പോയി, പുലിവാല് പിടിച്ച് നടി രവീണ ടണ്ടന്‍

കടുവയെ കാണാന്‍ പോയി പുലിവാല് പിടിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍. കഴിഞ്ഞയാഴ്ചയാണ് താരം ഇന്‍സ്റ്റഗ്രാം പേജില്‍ സത്പുര കടുവാസങ്കേതത്തിനുള്ളില്‍ നിന്നെടുത്ത വിഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ഇത് പുറത്തുവന്നതോടെയാണ് താരത്തിന് പണികിട്ടിയത്. കാട്ടിനുള്ളില്‍ സഫാരിക്കിടെ…

കടുവയെ കാണാന്‍ പോയി പുലിവാല് പിടിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍. കഴിഞ്ഞയാഴ്ചയാണ് താരം ഇന്‍സ്റ്റഗ്രാം പേജില്‍ സത്പുര കടുവാസങ്കേതത്തിനുള്ളില്‍ നിന്നെടുത്ത വിഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ഇത് പുറത്തുവന്നതോടെയാണ് താരത്തിന് പണികിട്ടിയത്.

കാട്ടിനുള്ളില്‍ സഫാരിക്കിടെ എടുത്ത ചിത്രങ്ങളായിരുന്നു അവ. കൂട്ടത്തില്‍ പുല്‍മേട്ടില്‍, മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരു കടുവയുടെ വീഡിയോയുമുണ്ടായിരുന്നു. താരം പങ്കുവച്ചയുടനെ തന്നെ ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

ഇതോടെയാണ് താരത്തിന് പണികിട്ടിയത്. ആ വിഡിയോ എടുത്തിരിക്കുന്നത് കടുവയുടെ വളരെ അടുത്തുനിന്നാണ്. ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ട്, ക്യാമറയ്ക്ക് നേരെ അലറുന്ന കടുവയാണ് വിഡിയോയിലുള്ളത്.

അതേസമയം, പരാതികളെ തുടര്‍ന്ന്, ഇത്രയും അടുത്തു ചെന്ന് വീഡിയോ എടുത്ത തില്‍ വനംവകുപ്പ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 22ാണ് രവീണ വനത്തില്‍ എത്തിയത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹന ഡ്രൈവര്‍ക്കും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

എന്നാല്‍, നടി സഞ്ചരിച്ച വാഹനം സഫാരി ട്രാക്കില്‍ തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൃഗങ്ങള്‍ ഇങ്ങനെ അടുത്തുകൂടി കടന്നുപോകുന്നത് സാധാരണമാണ്. ലൈസന്‍സുള്ള സഫാരി ജീപ്പില്‍ വനംവകുപ്പ് അനുവദിച്ച ഗൈഡും ഡ്രൈവറും ഉള്ളപ്പോഴാണ് വിഡിയോയും ചിത്രങ്ങളും എടുത്തെന്നാണ് നടിയുടെ വിശദീകരണം.