പ്രേക്ഷരുടെ കാവ്യാ വിവാഹിതയാകുന്നു, വരൻ സംവിധായകൻ ശ്രീജിത്ത് വിജയൻ

പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്ന പരമ്പരയാണ് കസ്തൂരിമാൻ, അതിലെ കാവ്യയെയും ജീവയേയും എല്ലാവര്ക്കും ഭയങ്കര ഇഷ്ട്ടമാണ്, ഈ സീരിയലിലെ കാവ്യയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. സിനിമാതാരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീലായ കാവ്യയെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പരമ്ബരയില്‍…

പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്ന പരമ്പരയാണ് കസ്തൂരിമാൻ, അതിലെ കാവ്യയെയും ജീവയേയും എല്ലാവര്ക്കും ഭയങ്കര ഇഷ്ട്ടമാണ്, ഈ സീരിയലിലെ കാവ്യയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. സിനിമാതാരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീലായ കാവ്യയെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പരമ്ബരയില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. കാവ്യ-ജീവ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയായെത്തുന്ന റെബേക്ക സന്തോഷിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക പങ്കുവെക്കുന്ന വിശേഷങ്ങളല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

അഭിനേത്രിയായി മാത്രമല്ല ഇടയ്ക്ക് അവതാരകയായും റെബേക്ക എത്തിയിരുന്നു. റിയാലിറ്റി ഷോയുമായെത്തിയപ്പോഴും മികച്ച പിന്തുണയായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണ് താനെന്ന് റെബേക്ക അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്. ഇടയ്ക്ക് പ്രിയതമനെക്കുറിച്ച്‌ വാചാലയായും താരമെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്,

ഇപ്പോൾ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം, പ്രേക്ഷരുടെ കാവ്യാ വിവാഹിതയാകാൻ പോകുകയാണ്, തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്, കസ്തൂരിമാൻ പരമ്പരയിൽ കൂടിയാണ് കാവ്യാ ഏറെ ശ്രദ്ധ നേടുന്നത്, വലിയ ഒരു ഫാൻസ്‌ പേജ് തന്നെ കാവ്യക്കും ജീവിക്കും സ്വന്തമായി ഉണ്ട്, അത്രയേറെ പ്രിയപ്പെട്ടവർ ആണ് കാവ്യയും ജീവയും, ഇപ്പോൾ കാവ്യയുടെ വിവാഹ വാർത്ത വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്, ഇരുവർക്കും ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ എത്തിയിട്ടുണ്ട്