ദേ നമ്മുടെ ദളപതി, ഇദ്ദേഹത്തെ കണ്ടാൽ ആരാണ് നോക്കിപോകാത്തത്, ദിലീപിനൊപ്പമുള്ള ചിത്രങ്ങളുമായി റെബേക്ക

പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്ന പരമ്പരയാണ് കസ്തൂരിമാൻ, അതിലെ കാവ്യയെയും ജീവയേയും എല്ലാവര്ക്കും ഭയങ്കര ഇഷ്ട്ടമാണ്, ഈ സീരിയലിലെ കാവ്യയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. സിനിമാതാരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീലായ കാവ്യയെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പരമ്ബരയില്‍…

പ്രേക്ഷകരുടെ ഹൃദയം കീഴടക്കികൊണ്ടിരിക്കുന്ന പരമ്പരയാണ് കസ്തൂരിമാൻ, അതിലെ കാവ്യയെയും ജീവയേയും എല്ലാവര്ക്കും ഭയങ്കര ഇഷ്ട്ടമാണ്, ഈ സീരിയലിലെ കാവ്യയെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. സിനിമാതാരമായ ജീവയുടെ ജീവിതത്തിലേക്ക് വക്കീലായ കാവ്യയെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പരമ്ബരയില്‍ കാണിച്ചുകൊണ്ടിരിന്നത് . കാവ്യ-ജീവ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയായെത്തിയ  റെബേക്ക സന്തോഷിനോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക പങ്കുവെക്കുന്ന വിശേഷങ്ങളല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

അഭിനേത്രിയായി മാത്രമല്ല ഇടയ്ക്ക് അവതാരകയായും റെബേക്ക എത്തിയിരുന്നു. റിയാലിറ്റി ഷോയുമായെത്തിയപ്പോഴും മികച്ച പിന്തുണയായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണ് താനെന്ന് റെബേക്ക അടുത്തിടെയായിരുന്നു വ്യക്തമാക്കിയത്. ഇടയ്ക്ക് പ്രിയതമനെക്കുറിച്ച്‌ വാചാലയായും താരമെത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ നടൻ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

കോമഡിസ്റ്റാറിന്റെ വേദിയിലാണ് ദിലീപും റെബേക്കയും ഉള്‍പ്പടെ വിവിധ സീരിയല്‍ താരങ്ങള്‍ ഒത്തുച്ചേര്‍ന്നത്. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരെല്ലാം ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കാത്തിരിപ്പിനൊടുവിലായി ദിലീപിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് റെബേക്കയും.

ഫോട്ടോയില്‍ ദിലീപിനെ നോക്കിനില്‍ക്കുന്നതും പിന്നീട് രണ്ട്‌പേരും ക്യാമറയിലേക്ക് നോക്കുന്ന ചിത്രമാണ് വൈറലാവുന്നത്. ദിലീപിനെ കണ്ടാല്‍ ആരാണ് ഇങ്ങനെ നോക്കിനിന്ന് പോവാത്തതെന്നാണ് ഇതില്‍ റെബേക്കയുടെ ഭാവം, അടുത്തിടെ ആയിരുന്നു റെബേക്കയുടെ വിവാഹ നിസ്ചയം കഴിഞ്ഞത്. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് റെബേക്കയെ സ്വന്തമാക്കുന്നത് വിവാഹ നിശ്‌ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു