നാന, രാഷ്ട്ര ദീപിക, സിനിമ പോലുള്ള വാരിക പോലും കാണിക്കാത്ത വൃത്തികേടാണ് റീമ കല്ലിങ്കലിന്റെ ചിത്രത്തോട് ചെയ്തത്

ഐഎഫ്എഫ്കെ വേദിയില്‍ റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ നടിക്കു…

ഐഎഫ്എഫ്കെ വേദിയില്‍ റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമം റിമയ്ക്ക് പിന്തുണ നല്‍കികൊണ്ട് പങ്കുവച്ച ചിത്രത്തിനു നേരെ വിമര്‍ശനം ശക്തമാകുകയാണ്.

‘വൈകാരികമായാ മറ്റേതെങ്കിലും തരത്തിലോ എന്നെ തൊടാന്‍ പോലും അവര്‍ക്ക് കഴിയില്ല.അവരാണ് കാലഹരണപ്പെടാന്‍ പോകുന്നത്. We have a ticket to the future,വേണമെങ്കില്‍ ടിക്കറ്റെടുത്ത് പോന്നോ’ – എന്ന റിമ കല്ലിങ്കലിന്റെ വാക്കുകളോടെ പങ്കുവയ്ക്കപ്പെട്ട ചിത്രത്തിന് നേരെയാണ് വിമര്‍ശങ്ങളുയര്‍ന്നത്. ഇപ്പോഴിതാ അധ്യാപകന്‍ രജിത് ലീല രവീന്ദ്രന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

നാന, രാഷ്ട്ര ദീപിക സിനിമ പോലുള്ള സിനിമ വാരികകൾ അവരുടെ സെന്റർ സ്പ്രെഡിൽ പോലും കാണിക്കാത്ത വൃത്തികേടാണ് റീമ കല്ലിങ്കലിന്റെ ചിത്രത്തോട് ട്രൂ കോപ്പിയും ഡിസൈനർ സൈനുൽ ആബീദും ചെയ്തിരിക്കുന്നത്.

കവർ പിൻവലിച്ചു റീമയോട് മാപ്പ് പറയുക എന്നത് മിനിമം മര്യാദയാണ്.