Connect with us

Hi, what are you looking for?

Film News

‘മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി…പക്ഷെ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു’!! വീണ്ടും മോശം പരാമര്‍ശവുമായി മന്‍സൂര്‍ അലി ഖാന്‍

നടി തൃഷയെ അധിക്ഷേപിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ലിയോ സിനിമയുടെ പ്രൊമോഷനിടെയാണ് മന്‍സൂറിന്റെ ഭാഗത്തുനിന്നും മോശം പരാമര്‍ശമുണ്ടായത്. തൃഷ തന്നെ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് എത്തിയിരുന്നു. പിന്നാലെ മന്‍സൂര്‍ വീഡിയോ ആരോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നും മന്‍സൂര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മന്‍സൂര്‍ നടി മഡോണ സെബാസ്റ്റ്യനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ലിയോ സിനിമയുടെ സക്‌സസ് മീറ്റിലാണ് മന്‍സൂറിന്റെ പ്രതികരണം. സിനിമയില്‍ അഭിനയിച്ച തൃഷ, അര്‍ജുന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരെക്കുറിച്ച് വേദിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
ആക്ഷന്‍ രംഗങ്ങളിലെ നടന്‍ അര്‍ജുന്റെ കഴിവിനെക്കുറിച്ച് പുകഴ്ത്തി പറഞ്ഞ മന്‍സൂര്‍ അലി ഖാന്‍ തൃഷയേയും മഡോണയേയും കുറിച്ച് പറഞ്ഞ വാക്കുകളില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്ന ആരോപണമാണ് സോഷ്യലിടത്ത് നിറയുന്നത്. മന്‍സൂര്‍ അലി സംസാരിക്കുമ്പോള്‍ മഡോണയുടെ മുഖഭാവത്തില്‍ വ്യത്യാസം വരുന്നുണ്ട്. മന്‍സൂറിന്റെ വാക്കുകളില്‍ മഡോണ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നൊക്കെയാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍.

ആക്ഷന്‍ കിങ് അര്‍ജുനോടൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് കിട്ടിയില്ല. അങ്ങനെയുള്ള സീനുകള്‍ ലിയോയില്‍ ഇല്ലായിരുന്നു. അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ എട്ടു പത്ത് ദിവസം പിന്നെ ശരീരം വേദനയായിരിക്കും. പിന്നെ തൃഷാ മേഡത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല. ലോകേഷ് കനകരാജ് പടം ആയതുകൊണ്ട് മുഴുവന്‍ അടിയും പിടിയും ഒക്കെയാണ്. തൃഷയെ ഫ്‌ലൈറ്റില്‍ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരിച്ച് കൊണ്ട് പോയി. അതും കിട്ടിയില്ല. പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. സെറ്റിലേക്ക് മഡോണ വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു’-എന്നായിരുന്നു മന്‍സൂര്‍ അലി പറഞ്ഞത്.

തൃഷയുടെ രൂക്ഷ പ്രതികരണത്തിന് പിന്നാലെ മന്‍സൂറിനെതിരെ സംവിധായകന്‍ ലോകേഷ് കനകരാജ്, നടി മാളവിക മോഹനന്‍, ചിന്മയി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ലിയോയില്‍ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീന്‍ ഇല്ലാത്തതിനാല്‍ താന്‍ നിരാശനായെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം.

‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീന്‍ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളില്‍ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’ എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.

ഇനി ഒരിക്കലും ഇത്ര വൃത്തികെട്ട വര്‍ത്തമാനം പറഞ്ഞ മന്‍സൂര്‍ അലിഖാന്റെ ഒപ്പം അഭിനയിക്കില്ല എന്നാണ് തൃഷ പറഞ്ഞത്. തനിക്കെതിരായുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ തുറന്നടിച്ചിരുന്നു.

You May Also Like