സിനിമയിൽ അവസരത്തിനായി മമ്മൂക്കയോട് മെസ്സേജ് ഇട്ടു! അദ്ദേഹം നൽകിയമെസ്സേജിന്റെ അർത്ഥം  മനസിലായില്ല, ഭഗത് മാനുവൽ 

ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ഭഗത് മാനുവൽ താൻ അവസരത്തിനായി ഒരുപാടുപേരോടു ചാൻസ് ചോദിച്ചിട്ടുണ്ടന്ന് തുറന്നു പറയുകയാണ് മൈൽ സ്റ്റോൺ മേക്കേഴ്സിനെ നൽകിയ അഭിമുഖ്ത്തിൽ, എന്നാൽ ഈ ചാൻസ് ചോദിക്കുന്നതിൽ ഒരുപാടു രസം…

ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച ഭഗത് മാനുവൽ താൻ അവസരത്തിനായി ഒരുപാടുപേരോടു ചാൻസ് ചോദിച്ചിട്ടുണ്ടന്ന് തുറന്നു പറയുകയാണ് മൈൽ സ്റ്റോൺ മേക്കേഴ്സിനെ നൽകിയ അഭിമുഖ്ത്തിൽ, എന്നാൽ ഈ ചാൻസ് ചോദിക്കുന്നതിൽ ഒരുപാടു രസം തോന്നിയത് മമ്മൂക്കയോട് ചോദിച്ചതാണെന്നു പറയുകയാണ് ഭഗത്, നിരവധി പേരോട് അവസരം ചോദിച്ചതിന് ശേഷമാണ് ഞാൻ മമ്മൂക്കയോട് അവസരം ചോദിച്ചത്, അതിനായി താൻ മമ്മൂട്ടിയോട് മെസ്സേജ് അയച്ചു എന്നാണ് നടൻ പറയുന്നത്

ഞാൻ അദ്ദേഹത്തിനെ മെസേജ് ഇടാൻ കാരണം അദ്ദേഹം തെറിവിളിക്കുകയാണെങ്കിൽ മെസ്സേജിലൂടെ അല്ലെ വിളിക്കൂ, അങ്ങനെ അദ്ദേഹത്തിനോട് താൻ മെസ്സേജ് ഇട്ടു അവസരം ചോദിചു , അദ്ദേഹം ഒരു കൈ കൂപ്പിക്കൊണ്ടുള്ള ചിഹ്നം ആണ്തിരിച്ചു  അയച്ചത്, എന്തിനാണ് ഇങ്ങനെ ഒരു മെസേജ് തിരിച്ചു അയച്ചത് എന്ന്  എനിക്ക് മനസിലായില്ല. ഇതിനർത്ഥം എന്താണ് ഞാൻ ആലോചിച്ചു,

ഇനിയും മേലാൽ മെസ്സേജ് അയക്കരുത് എന്നാണോ അറിയില്ല, ഇക്ക എന്താണ് ഉദേശിച്ചത്, ഭഗത് മാനുവൽ പറയുന്നു, ഇതുപോലെ അജു വര്ഗീസും സത്യൻ അന്തികാടിനോട് അവസരം ചോദിച്ചിട്ടുണ്ടെന്നു പറയുന്നു, എന്നാൽ അദ്ദേഹം താങ്ക്‌യൂ ആണ് തിരിച്ചു അയച്ചത്, എന്താണ് ഈ താങ്ക്‌യൂ വിന്റെ അർഥം, എന്നാൽ ഇതിന് വേറെ അർത്ഥമുണ്ടോ എന്ന് പലപ്പോഴും ഞാൻ സേർച്ചചെയ്യ്തു എന്നാണ് അജുവും പറയുന്നത്, ഇരുവരും തങ്ങളുടെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.