‘എന്ത് ധരിക്കണം എങ്ങിനെ ജീവിക്കണമെന്ന് പറയുന്നവരെ കാണുമ്പോള്‍’: മിനി സ്‌കര്‍ട്ടില്‍ പുച്ഛം വാരിവിതറി രഞ്ജിനി ഹരിദാസ്

കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത നടി റിമ കല്ലിങ്കല്‍ തന്റെ് വസ്ത്ര ധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍…

കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത നടി റിമ കല്ലിങ്കല്‍ തന്റെ് വസ്ത്ര ധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. മിനി സ്‌കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിടക്കം വലിയ രീതിയിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മാന്യമായി വസ്ത്രം ധരിച്ചുകൂടെ.., സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? തുടങ്ങിയ സദാചാര കമന്റുകളാണ് ഏറെയും. ഇതോടെ സ്ത്രീയുടെ വസ്ത്ര ധാരണത്തെക്കുറിച്ചും, അതിനുള്ള വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചു.

ഇതിനിടെയാണ്, വസ്ത്ര ധാരണത്തിന്റെ പേരില്‍ ഉപദേശവുമായി എത്തുന്നവരെ അപ്പാടെ പരിഹസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടി രഞ്ജിനി ഹരിദാസ് രംഗത്തെത്തിയിരിക്കുന്നത്. ‘എന്ത് ധരിക്കണം എങ്ങിനെ ജീവിക്കണം എന്ന് പറയുന്നവരെ കാണുമ്പോള്‍ നമ്മള്‍’ എന്ന കുറിപ്പിനൊപ്പം മിനി സ്‌കര്‍ട്ട് ധരിച്ച് പുച്ഛിച്ച് ചിരിക്കുന്ന ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നരവധി ആളുകളാണ് പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുന്നത്.