തന്റെ ക്രഷുമായി ഒന്നിക്കാന്‍ രശ്മിക മന്ദാന: വൈറലായി ദളപതി 66ന്റെ പൂജ ചിത്രങ്ങള്‍

വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. തനിക്ക് ചെറുപ്പം മുതല്‍ ക്രഷ് തോന്നിയ ഒരേയൊരു നടന്‍…

വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. തനിക്ക് ചെറുപ്പം മുതല്‍ ക്രഷ് തോന്നിയ ഒരേയൊരു നടന്‍ വിജയ് ആണെന്ന് കഴിഞ്ഞിടെയാണ് രശ്മി വ്യക്തമാക്കിയിരുന്നത്.

ഭര്‍ത്താവായും കാമുകനായും ഒരോ സെലിബ്രിറ്റിയെ തിരഞ്ഞെടുക്കാനുള്ള ആങ്കറുടെ ചോദ്യത്തിന് രണ്ട് സ്ഥാനങ്ങളിലേയ്ക്കും രശ്മിക വിജയിയെയാണ് തിരഞ്ഞെടുത്തത്. താരത്തിനൊപ്പം ഒരു സിനിമ തന്റെ സ്വപ്‌നമാണെന്നും രശ്മിക പറഞ്ഞിരുന്നു.

വംശി പെഡിപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇരട്ട റോളുകളില്‍ വിജയ് അഭിനയിക്കുമെന്നും സൂചനകളുണ്ട്.