‘ദിലീപുമായി ആത്മബന്ധമില്ല.’ ദിലീപിനെ ജയിലിൽ കണ്ടതിനെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് !!

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സമ്മിച്ച സംവിധായകനാണ് രഞ്ജിത്ത്. ഇപ്പോൾ താൻ ദിലീപിനെ ജയിലിൽ പോയി കാണുവാൻ ഇടയാക്കിയ സംഭവം വെളിപ്പെടുത്തുകായാണ് രഞ്ജിത്ത്. ഞാൻ ദിലീപിനെ ജയിലിൽ പോയി കണ്ടിരുന്നു. അതിൽ സംശയിക്കേണ്ട…

മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ സമ്മിച്ച സംവിധായകനാണ് രഞ്ജിത്ത്. ഇപ്പോൾ താൻ ദിലീപിനെ ജയിലിൽ പോയി കാണുവാൻ ഇടയാക്കിയ സംഭവം വെളിപ്പെടുത്തുകായാണ് രഞ്ജിത്ത്. ഞാൻ ദിലീപിനെ ജയിലിൽ പോയി കണ്ടിരുന്നു. അതിൽ സംശയിക്കേണ്ട കാര്യം ഇല്ല. എന്നുവെച്ചാൽ ആദ്യ ദിവസങ്ങളിൽ ഇയാളെ കുടുക്കിയതാണ് എന്ന് സിനിമയിലെ ഒരു വലിയ സംഘം വിഷ്വസിച്ചിരുന്ന കാലത്ത് ഞാൻ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് വരുമ്പോൾ സുരേഷ് കൃഷ്ണ എന്ന നടൻ എന്നോടൊപ്പം ഉണ്ടായിരുന്നു. അയാൾ പോകുന്ന വഴിക്ക് പറയുക ഉണ്ടായി ഒരു പത്ത് മിനിറ്റ് ആലുവ ജയിലിൽ കയറണം എന്ന്. ഞാൻ ദിലീപിനെ കാണാൻ ആണോ എന്ന് ചോദിച്ചപ്പോൾ അതെ എന്ന് പറയുകയും ഉണ്ടായി.

എന്നോട് വരുന്നോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ല എന്നാണ് പറഞ്ഞത്. എനിക്ക് അതിന് അയാളോട് ആത്മ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ കാറിൽ ഇരിക്കാം സുരേഷ് പോയിട്ട് വാ എന്ന് പറഞ്ഞപ്പോൾ അവിടെ മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങിയാൽ അവർ എന്റെ മുന്നിലേക്ക് വരും. അപ്പോൾ എന്താണ് പുറത്ത് നിന്നത് ചോദിച്ച് പല തരം ചോദ്യങ്ങൾ ഉണ്ടാകുമല്ലോ. അതിലും നല്ലത് അകത്ത് കയറി ഇരിക്കാം എന്ന് കരുതി ജയിലിലേക്ക് കയറിയത്. ഞാൻ ജയിൽ സൂപ്രണ്ടിന്റെ റൂമിലാണ് ഇരുന്നത്. ദിലീപ് സുപ്രണ്ടിന്റെ റൂമിൽ വന്നു. ദിലീപും സുരേഷും മാറി നിന്ന് സംസാരിച്ചു. അയാളുമായി തമാശ രൂപേണ ഞാൻ സംസാരിച്ചു. ഞാൻ കൂടുതലും സംസാരിച്ചത് ജയിൽ സുപ്പ്രേണ്ടുമായി ആണ് എന്നാണ് സംവിധായകൻ രഞ്ജിത്ത് പറയുന്നത്.