ബിഗ്ഗ് ബോസ്സില്‍ പോയിരുന്നെങ്കില്‍ ജയിച്ചിട്ടേ വരുമായിരുന്നുള്ളൂ…!- രഞ്ജു രഞ്ജിമാര്‍

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ പോയിരുന്നു എങ്കില്‍ ഞാന്‍ ജയിച്ചിട്ടേ വരുമായിരുന്നുള്ളൂ എന്ന് ട്രാന്‍സ്‌ജെന്‍ഡറും പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി രഞ്ജു രഞ്ജിമാര്‍. സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജു രഞ്ജിമാര്‍ ഇതേ…

ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ പോയിരുന്നു എങ്കില്‍ ഞാന്‍ ജയിച്ചിട്ടേ വരുമായിരുന്നുള്ളൂ എന്ന് ട്രാന്‍സ്‌ജെന്‍ഡറും പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി രഞ്ജു രഞ്ജിമാര്‍. സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജു രഞ്ജിമാര്‍ ഇതേ കുറിച്ച് സംസാരിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ ബേസ് ചെയ്ത് എപ്പോഴും ബിഗ്ഗ് ബോസ്സില്‍ ഒരു സാന്നിധ്യം ഉണ്ടാകാറുണ്ട്. രഞ്ജുിന് എപ്പോളെങ്കിലും അവിടെ നിന്ന് മത്സരത്തില്‍ പങ്കെടുക്കാനായി കോള്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു രഞജ്ു രഞ്ജിമാര്‍.. താരത്തിന്റെ വാക്കുകൡലേക്ക്…

കോള്‍ എനിക്ക് വന്നിട്ടുണ്ട്, പക്ഷേ എന്താണെന്ന് വെച്ചു കഴിഞ്ഞാല്‍.. എനിക്ക് അറിയില്ല..ഞാന്‍ ഇങ്ങനെയാണ്.. ഞാന്‍ എല്ലാം തുറന്ന് പറയുകയും തുറന്ന് പെരുമാറുകയും ചെയ്യുന്ന ആളാണ്. അവിടെപ്പോയി എന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ചിലര്‍ പറയും അവള്‍ ഫേക്ക് ഗെയിം കളിക്കുവാണെന്ന് പറയും.. അത് ചിലപ്പോള്‍ നമ്മളെ വിഷമിപ്പിച്ചേക്കാം. കാരണം നമ്മള്‍ ഇങ്ങനെ തുറന്നൊരു പുസ്തകം ആയിട്ടും ജനങ്ങള്‍ ഇങ്ങനെ കാണുന്നുണ്ടല്ലോ എന്ന് വിചാരിക്കുമ്പോള്‍..വിഷമമാണ്.

അതേസമയം, ഇപ്രാവശ്യത്തെ ബിഗ്ഗ് ബോസ്സില്‍ കമ്മ്യൂണിറ്റി സാന്നിധ്യം വരാമായിരുന്നു എന്നും രഞ്ജു അഭിപ്രായപ്പെടുന്നു. എല്‍ജിബിട്ടിക്യുവില്‍ നിന്നാണെങ്കിലും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ പ്രതിനിധീകരിച്ച് ആരെങ്കിലും പോയിരുന്നെങ്കില്‍ കുറച്ച് കൂടി ജനങ്ങള്‍ക്ക് ഞങ്ങളെ മനസ്സിലാക്കാനുള്ള ഒരു വേദിയായി അത് മാറുമായിരുന്നു… രഞ്ജു പറയുന്നു. എല്‍ജിബിട്ടിക്യുവിനെ കുറിച്ച് റിയാസ് കാര്യങ്ങളെല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ പോയിരുന്നു എങ്കില്‍ ജയിച്ചിട്ടേ വരുമായിരുന്നുള്ളൂ..

എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. അതേസമയം, അര്‍ഹതയുള്ളവര്‍ ഈ ഷോ വിജയിക്കട്ടെ എന്നും ഇവര്‍ അഭിമുഖത്തില്‍ പറയുന്നു. ഷോയില്‍ എനിക്ക് ആരോടും പ്രത്യേക താല്‍പര്യം ഇല്ലെന്നും താന്‍ ബിഗ്ഗ് ബോസ്സിന്റെ ഒരു സ്ഥിരം പ്രേക്ഷക അല്ലെന്നുമാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.