മേനകയുടെ ഇളയ മകള്‍ കീര്‍ത്തി സുരേഷ് സിനിമയില്‍ തിളങ്ങുമ്പോള്‍ മൂത്ത മകള്‍ രേവതിയ്ക്ക് പറയാനുള്ളത് നേരിട്ട പരിഹാസങ്ങളെക്കുറിച്ച്

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകള്‍ എന്ന ലേബലില്‍ കീര്‍ത്തി സുരേഷ് ഏവര്‍ക്കും സുപരിചിതയാണ്. ഇവരുടെ ഇളയ മകളാണ് കീര്‍ത്തി. എന്നാല്‍, അനിയത്തി സ്‌ക്രീനില്‍ തിളങ്ങുമ്പോള്‍ ഇവരുടെ മൂത്ത മകള്‍ രേവതി സുരേഷിന്…

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകള്‍ എന്ന ലേബലില്‍ കീര്‍ത്തി സുരേഷ് ഏവര്‍ക്കും സുപരിചിതയാണ്. ഇവരുടെ ഇളയ മകളാണ് കീര്‍ത്തി. എന്നാല്‍, അനിയത്തി സ്‌ക്രീനില്‍ തിളങ്ങുമ്പോള്‍ ഇവരുടെ മൂത്ത മകള്‍ രേവതി സുരേഷിന് പറയാനുള്ളത് ജീവിതത്തില്‍ നേരിട്ട പരിഹാസങ്ങളെ കുറിച്ചാണ്.

സിനിമയില്‍ ആണെങ്കിലും അണിയറയില്‍ നില്‍ക്കാനാണ് രേവതിയ്ക്ക് ആഗ്രഹം. അനിയത്തിയുടെ അത്ര സൗന്ദര്യം പോരാ എന്ന ചിന്തയാണോ ഇതിന് പിന്നിലെന്ന് പ്രേക്ഷകര്‍ ഒരു പക്ഷേ ചിന്തിച്ചേക്കാം. അതും ഈ മറഞ്ഞു നില്‍ക്കലിന്റെ ഒരു കാരണം തന്നെയാണ്. അനിയത്തിന് സൗന്ദര്യം കൂടിപ്പോയതോ, തനിക്ക് സൗന്ദര്യം ഇല്ലെന്ന തോന്നലോ അല്ല, ആളുകളുടെ കാഴ്ചപ്പാടാണ് മുഖ്യ പ്രശ്‌നം.

 

പിതാവ് സുരേഷ് കുമാര്‍ തന്റെ സിനിമാ നിര്‍മ്മാണ കമ്പനിക്ക് നല്‍കിരിക്കുന്ന പേരുതന്നെ രേവതിയുടേത് ആയിരുന്നു. രേവതി കലാമന്ദിര്‍. കാശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ബാലതാരമായി രേവതി അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍, പിന്നീടിങ്ങോട്ട് അത്ര സുഖകരമായി തോന്നിയില്ല. ശരീരത്തിന്റെ വണ്ണമായിരുന്നു പ്രധാന പ്രശ്‌നം. ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട്.

പിന്നീട് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനായിരുന്നു രേവതിയുടെ തീരുമാനം. ഹിറ്റ്‌മേക്കര്‍ പ്രിയദര്‍ശന്റെ സഹ സംവിധായികയായി പ്രവര്‍ത്തിച്ച രേവതി ഇപ്പോള്‍ സ്വതന്ത്ര സംവിധായക ആവാനുളള ഒരുക്കത്തിലാണ്.

കുഞ്ഞുക്ലാസുകളില്‍ വച്ച് സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യത്തോടെ മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമാണ് തനിക്ക് കിട്ടിയിരുന്നതെന്നും തന്നെ നായികയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരുന്നുവെന്നുമാണ് രേവതി പറയുന്നത്. ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്. എനിക്കും നായികയാകാമല്ലോ, പിന്നെന്താ അവര്‍ ചാന്‍സ് തരാത്തത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

അത്തരം കുഞ്ഞു സങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്. പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം ചെയ്ത ആളാണ് താനെന്നും അപ്പോഴും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും രേവതി പറയുന്നു.
കൗമാരക്കാലത്ത് തടിയുടെ പേരില്‍ കേട്ട പല കമന്റുകള്‍ ഒരുപാട് വേദനിപ്പിച്ചിരുന്നു. അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെ ആയത് എന്ന് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് ഒരാള്‍ ചോദിച്ചു വലിയ വിഷമം തോന്നി. ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും രേവതി വേദനയോടെ ഓര്‍ക്കുന്നു.