ഇത് പോലുള്ള മനുഷ്യർ ഇന്നും നമുക്ക് ചുറ്റും ഉണ്ടല്ലോ

നിരവധി ആരാധകർ ഉള്ള താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി,…

നിരവധി ആരാധകർ ഉള്ള താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലൻ പരുപാടിയിൽ വെച്ച് തന്റെ അച്ഛന്റെ വേർപാടിന്റെ കുറിച്ച് റിമി ടോമി പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പ്രതീക്ഷിക്കാതിരുന്ന സമയത്ത് ആയിരുന്നു തന്റെ പപ്പയുടെ വേർപാട് എന്നാണ് റിമി പറഞ്ഞത്. പപ്പയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞു കരയുന്ന റിമിയെ ആണ് ആരാധകർ കണ്ടത്. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾക്ക് മുൻപ് ഒരു പരുപാടിയിൽ പങ്കെടുത്തപ്പോൾ പപ്പയെ കുറിച്ചും പപ്പയുടെ മരണത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു എഫ് എം ചാനലിന് റിമി നൽകിയ അഭിമുഖത്തിൽ ആണ് പപ്പയെ കുറിച്ച് താരം പറയുന്നത്.

എന്റെ പപ്പയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ചില ഇട്ട കമെന്റ് റിമി അന്യ ദൈവങ്ങളെ ആരാധിക്കുന്ന ആൾ ആണ്, അങ്ങനെ അന്യ ദൈവങ്ങളെ ആരാധിച്ചത് കൊണ്ടാണ് റിമിയുടെ പപ്പാ മരിച്ചത് എന്നാണ്. സത്യത്തിൽ ആ സമയത്ത് സോഷ്യൽ മീഡിയ നോക്കാൻ തന്നെ പേടി ആയിരുന്നു. കാരണം എത്ര ക്രൂരമായി ചിന്തിക്കുന്ന ആളുകൾ ആണ് നമുക്ക് ചുറ്റും ഉള്ളത് എന്ന് അന്ന് എനിക്ക് തോന്നി. അതൊക്കെ ഓർത്ത് ആ സമയത്ത് ഒരുപാട് താൻ വേദനിച്ചിരുന്നു എന്നുമാണ് റിമി പറഞ്ഞത്. ഇന്നും നമുക്കിടയിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകൾ ഉണ്ടെന്ന് മനസ്സിലായപ്പോൾ വിഷമം തോന്നി എന്നും താരം പറഞ്ഞു.