Connect with us

Hi, what are you looking for?

Film News

രണ്ടു വർഷമായി ഞാൻ തനിച്ചാണ് താമസിക്കുന്നത്, അപർണ്ണ

അപർണ്ണ ബാലമുരളിയെ അറിയാത്ത മലയാള സിനിമ പ്രേമികൾ കുറവാണ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ആദ്യ ചിത്രം താനെന്ന ഹിറ്റ് ആയതോടെ നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരു പിടി മികച്ച ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും മികച്ച വേഷങ്ങൾ ആണ് താരത്തിനു ലഭിച്ചത്. തമിഴിൽ അപർണ്ണ ആദ്യമായി അഭിനയിച്ച സുരൈരെ പോട്ടര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപര്ണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. നായിക പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അപർണ്ണ എന്നും ശ്രദ്ധിച്ചിരുന്നു.

നിരവധി അവസരങ്ങളുമായി സിനിമയിൽ സജീവമായി നിൽക്കുന്ന താരം എന്നാൽ കുറച്ച് വർഷങ്ങൾ കൊണ്ട് തനിച്ചാണ് താമസികുന്നത്. മാതാ പിതാക്കളെ വിട്ടു ഒറ്റയ്ക്കു ഒരു വീട്ടിൽ താമസിക്കുന്നതിനെ കുറിച്ചും തനിച്ചുള്ള ജീവിതത്തിനെ കുറിച്ചും ആണ് താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. ആദ്യമൊക്കെ ഞാൻ ഒറ്റയ്ക്കു താമസിക്കുന്ന കാര്യം പറയുമ്പോൾ  അച്ഛനും അമ്മയും അത് സമ്മതിച്ചില്ല. അവർ അതിന്റെ ശക്തമായി തന്നെ എതിര്ത്തു.

എന്നാൽ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ച് തന്നെ നിന്ന്. എന്നാൽ ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങിയപ്പോൾ എങ്ങനെയാണ് ഒറ്റയ്ക്കു ഒരു കാര്യം ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് ഒരു ബോധവും ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ ഞാൻ ശീലിച്ചു വരുന്നു. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലേക്ക് നമ്മൾ പോകേണ്ടി വരില്ലെ. ചിലപ്പോൾ അവിടുത്തെ രീതികളുമായി നമുക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വരുമ്പോൾ അപ്പോൾ മെന്റലി ഡൗൺ ആയിട്ട് കാര്യമില്ലല്ലോ. അപ്പോൾ ഇപ്പോഴേ ഒറ്റയ്ക്കു ജീവിച്ചു ശീലിച്ചാൽ അന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം എന്നാണു അപർണ്ണ പറയുന്നത്.

You May Also Like