ബിഗ്ഗ് ബോസ് മലയാളം സീസണ് 4ലെ ശ്രദ്ധേയനായ താരമായിരുന്നു റിയാസ് സലിം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി ഇത്രയധികം ജനപിന്തുണ ലഭിച്ച മറ്റൊരു താരവും മലയാളം ബിഗ് ബോസിലുണ്ടായിട്ടില്ല. വിജയിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന താരമാണ് റിയാസ്.
വളരെ സാധാരണക്കാരനില്‍ നിന്നും ഇന്ന് അറിയുന്ന വിധം താന്‍ മാറിയതെല്ലാം റിയാസ് ഷോയില്‍ പങ്കുവച്ചിരുന്നു. തന്റെ ജീവിത സാഹചര്യങ്ങളെല്ലാം പറയുമ്പോള്‍ താരം വികാരാധീനനായിരുന്നു.
ഇപ്പോഴിതാ, പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്ന വീഡിയോയുമായെത്തിയിരിക്കുകയാണ് റിയാസ്. വലിയൊരു റസ്റ്റോറന്റില്‍ ഉമ്മയെയും വാപ്പയെയും ഒപ്പം കൂട്ടി ഡിന്നറിന് പോയതാണ് റിയാസ് പങ്കുവയ്ക്കുന്നത്.
ഭക്ഷണ സാധനങ്ങള്‍ക്ക് മുന്പില് രണ്ട് പേരെയും ചേര്‍ത്ത് പിടിച്ച് ഇരിയ്ക്കുന്ന താരത്തിന്റെ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഡിന്നര്‍ ഡേറ്റ് വിത്ത് പാരന്റ്സ്’ എന്നാണ് ചിത്രത്തിന് ഹാഷ് ടാഗായി കുറിച്ചിരിക്കുന്നത്.
‘ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം ഒരു ഡിന്നര്‍ ഡേറ്റ്, കാരണം ഇപ്പോള്‍ ഈ ചെലവ് എനിക്ക് താങ്ങാന്‍ കഴിയുമെന്ന് റിയാസ് കുറിച്ചു. നിങ്ങള്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ടണ്‍ കണക്കിന് ത്യാഗം ചെയ്തത് കൊണ്ട് എനിക്ക് എന്നെ നേടാന്‍ സാധിച്ചു. നിങ്ങള്‍ രണ്ട് പേരെയും എന്റെ ജീവിതത്തില്‍ കിട്ടിയതിന്റെ സന്തോഷത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം’ ഫോട്ടോയ്ക്ക് ക്യാപ്ഷനായി റിയാസ് കുറിച്ചു.
സോഷ്യലിടത്ത് വൈറലായിരിക്കുകയാണ് റിയാസിന്റെ കുടുംബഫോട്ടോ. നിരവധി പേരാണ് താരത്തിനെ അഭിനന്ദിക്കുന്നത്. സെലിബ്രിറ്റികള്‍ വരെ റിയാസിനെ അഭിനന്ദിക്കുന്നുണ്ട്.
മീര നന്ദന്, സൗഭാഗ്യ വെങ്കിടേഷ്, ജാസ്മിന്, നിമിഷ, ദില്‍ഷ, ഡെയ്സി ഡേവിഡ് തുടങ്ങിയ സെലിബ്രിറ്റികള്‍ സ്നേഹത്തിന്റെ ഇമോജികള്‍ പങ്കുവച്ചിട്ടുണ്ട്. ദീപന് മുരളി, സയനോര ഫിലിപ്, പാര്‍വ്വതി നമ്പ്യാര്‍, ജ്വവല്‍ മേരി, ശ്രുതി സിത്താര, ഹരിത, ലിജോ മോള് എന്നിവരൊക്കെയും ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്.