പാലപ്പൂ മാത്രമല്ല..! വെറൈറ്റീസ് ഓഫ് പൂക്കള്‍ സ്റ്റോക്കുണ്ട്..! റിയാസിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ശ്രദ്ധ നേടിയ താരമാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന് ഷോയുടെ അവസാന ദിവസം വരെ കളിച്ച് നിന്ന ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ…

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ശ്രദ്ധ നേടിയ താരമാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന് ഷോയുടെ അവസാന ദിവസം വരെ കളിച്ച് നിന്ന ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഇടങ്ങളിലെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കിടിലന്‍ ഫോട്ടോഷൂട്ടുകള്‍ക്കൊപ്പം താരം പങ്കുവെച്ച ക്യാപ്ഷനും രസരകമാണ്. പാലപ്പൂ മാത്രമല്ല വെറൈറ്റീസ് ഓഫ് പൂക്കള്‍ ഉണ്ട് ദേ കണ്ടില്ലേ..

എന്നാണ് റിയാസ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയില്‍ ഉള്ള സമയത്ത് മറ്റൊരു കണ്ടസ്റ്റന്റായിരുന്ന ലക്ഷ്മിപ്രിയയെ അനുകരിക്കാന്‍ ലഭിച്ച ആള്‍മാറാട്ടം റൗണ്ടില്‍ റിയാസ് പാടിയ പാലപ്പൂ ഇതളില്‍ എന്ന സിനിമാ ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോള്‍ അതൊരു രസകരമായ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുകയാണ് റിയാസ്.. റിയാസിന്റെ പുതിയ ഫോട്ടോഷൂട്ട് ഒരു രക്ഷയും ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോകള്‍ കിടിലമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.

ഈ ഫോട്ടോകള്‍ എടുത്തത് ആരെന്ന് അറിയാമോ.. ബിഗ് ബോസിലെ തന്നെ മറ്റൊരു കണ്ടസ്റ്റന്റ് ആയിരുന്ന ഡെയ്‌സിയാണ് റിയാസിന്റെ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് ഡെയ്‌സി ഡേവിഡ്.. ശക്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന ഡെയ്‌സിക്ക് പക്ഷേ വോട്ടുകള്‍ കുറവായത് കാരണം ഒരുപാട് നാള്‍ ഷോയില്‍ തുടരാന്‍ കഴിഞ്ഞിരുന്നില്ല.

ഷോയില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് റിയാസുമായി ഡെയ്‌സി സൗഹൃദത്തിലായത്.. ഇവരുടെ റീല്‍സ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ പ്രിയ സുഹൃത്ത് റിയാസിന് ഫോട്ടോകള്‍ എടുത്ത് നല്‍കിയിരിക്കുന്നതും റിയാസിന് വേണ്ടി സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നതും ഡെയ്‌സി തന്നെയാണ്.