എന്താണ് ഒളിപ്പിച്ചു വെച്ചത് എന്നറിയില്ല! മമ്മൂക്കയുടെ പോസ്റ്റിന് ആരാധകരുടെ കമന്റുകള്‍!

മമ്മൂക്ക നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം റോഷാക്കിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഏറ്റവും ഒടുവിലായി ചിത്രത്തില്‍ നിന്നുള്ള മമ്മൂക്കയുടെ ഒരു സ്റ്റില്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത്…

മമ്മൂക്ക നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം റോഷാക്കിന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഏറ്റവും ഒടുവിലായി ചിത്രത്തില്‍ നിന്നുള്ള മമ്മൂക്കയുടെ ഒരു സ്റ്റില്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മമ്മൂക്കയും ഈ ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. അദ്ദേഹം പങ്കുവെയ്ക്കുന്ന ഓരോ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. ഇത്തവണ പങ്കുവെച്ച സ്റ്റില്ലും തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴും ഫോട്ടോയ്ക്ക് കമന്റുകള്‍ വന്ന് നിറയുകയാണ്.

ഈ മനുഷ്യനില്‍ നിന്ന് നമ്മള്‍ ഇനിയും എന്തെല്ലാം കാണാന്‍ കിടക്കുന്നു നമ്മുടെ പ്രപഞ്ചത്തിന്റെ അനന്തമായ നിഗൂഢത പോലെ അഭിനയിത്തിന്റെ അനന്ത വിശാലത തന്നിലേക്ക് ആവാഹിച്ച് ജീവിക്കുന്ന ഈ നടനെ പുതിയ സംവിധായകര്‍ക്കും അവരുടെ കഴിവുകള്‍ ഈ മഹാനടനിലൂടെ രേഖപ്പെടുത്തുവാന്‍ കഴിയുന്നു.. എന്നുള്ളത് അവരുടെയും ഭാഗ്യം…..അന്നും ഇന്നും എന്നും ഒരേ ആവേശമാണ് ഈ മനുഷ്യന്‍..ഇയാള്‍ സോഷ്യല്‍ മീഡിയയിലോരോന്നിടും പിന്നെ കമ്പകൊളുത്തിനു തിരി കൊളുത്തിയ പോലെയാ..

ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളില്‍ ഒന്നും കൂട്ടിവെച്ച എന്താണ് ഒളിപ്പിച്ചു വെച്ചേക്കുന്നത് എന്ന് മനസിലാവുന്നില്ല.. കാത്തിരിക്കുന്നു.. ഇക്ക.. ഫോട്ടോ ഇറക്കി ഹൈപ്പ് കേറ്റുന്ന സൈക്കോളജിക്കല്‍ മൂവ് എന്നെല്ലമാണ് അദ്ദേഹത്തിന്റെ പുത്തന്‍ ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍. കഴിഞ്ഞ തവണയും റോഷാക്ക് ഉടന്‍ വരുന്നു എന്ന് കുറിച്ചാണ് മമ്മൂക്ക ഫോട്ടോ പങ്കുവെച്ചിരുന്നത്. സിനിമ ഉടന്‍ തന്നെ റിലീസ് ആകും എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

പുറത്ത് വരുന്ന ഫോട്ടോകളും അത് സൂചിപ്പിക്കുന്നുണ്ട്. നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്.. നടന്‍ ആസിഫ് അലി ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.