ഇതാണ് പ്രതികാരത്തിന്റെ മുഖം! പറയാന്‍ ഒരൊറ്റ വാക്കേയുള്ളൂ…! ശ്രദ്ധ നേടി കുറിപ്പ്..!

റോഷാക്ക് സിനിമയെ കുറിച്ചാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. മലയാള സിനിമ ഇന്നേവരെ കാണാത്തൊരു മേക്കിംഗില്‍ എത്തിയ സിനിമ പുതിയൊരു തീയറ്റര്‍ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരു…

റോഷാക്ക് സിനിമയെ കുറിച്ചാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. മലയാള സിനിമ ഇന്നേവരെ കാണാത്തൊരു മേക്കിംഗില്‍ എത്തിയ സിനിമ പുതിയൊരു തീയറ്റര്‍ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമാ ഗ്രൂപ്പിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. ജുവല്‍ ആണ് സിനിമയെ കുറിച്ച് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. പ്രതികാരത്തിനു കൂടുതല്‍ ഡീറ്റൈലിങ് ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്.

പ്രതികാരത്തിനു കൂടുതല്‍ ഡീറ്റൈലിങ് ഒന്നും വേണ്ട , മരണം അര്‍ഹിക്കുന്നവനും കൊല്ലാന്‍ മടിയില്ലാത്തവനുമായ രണ്ടു കഥാപാത്രങ്ങളെ മികച്ച ബാക്‌ഡ്രോപ്പില്‍ സെറ്റ് ചെയ്തു എടുത്താല്‍ എല്ലാ കാലത്തും ഗംഭീര സിനിമകള്‍ സംഭവിക്കുമെന്ന് റോഷാക്ക് എന്ന സിനിമയെ കുറിച്ച് കുറിപ്പില്‍ പറയുന്നു.

പക്ഷെ , റോഷാക്കില്‍ പ്രതികാരമെന്ന കോണ്‌സെപ്റ്റ് മാത്രമേ മുന്‍പ് കണ്ടതുള്ളു , ബാക്കിയെല്ലാം മലയാള സിനിമ അനുഭവിക്കാത്ത പുതിയ രീതികളാണ്, സിനിമയുടെ ഐഡിയയും , അവിടെ നിന്ന് ഫൈനല്‍ ഔട്ട്പുട്ടിലേക്ക് കൊണ്ടു വരാന്‍ ഉപയോഗിച്ച ഓരോ ഉപാധികളും പുതുമയാണ്. പ്രതികാരത്തിന്റെ മുഖത്തില്‍ ,

 

മിനിമലായ ഡാര്‍ക് ഹ്യൂമറും കൈകാര്യം ചെയ്യുന്ന പുതിയ മമ്മൂട്ടി മുതല്‍ , ഒരു മനുഷ്യന്റെ ആരും കാണാന്‍ ആഗ്രഹിക്കാത്ത ഡാര്‍ക് സൈഡില്‍ , നസീറും , ജഗദീഷും, ഗ്രെസും , ഷറഫും , പിന്നെ നോക്കി ഇരുത്തി ഞെട്ടിച്ച ബിന്ദു പണിക്കര്‍ വരെ നീളുന്ന അസാധ്യ പ്രകടനങ്ങള്‍. സിനിമയെ ബേസില്‍ നിന്നും അപ്പ്‌ലിഫ്റ്റ് ചെയ്തു എടുക്കുന്ന മ്യൂസിക് & ഡിഒപി

..പൊളിറ്റിക്കലി നോക്കിയാലും സിനിമ സബ്‌പ്ലോട്ട് ആയി പറഞ്ഞു പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട് , മനുഷ്യന്റെ സംസ്‌ക്കാരവും , ഉയര്‍ത്തി പിടിക്കുന്ന കുടുംബമഹിമയും , പുരോഗമനപരമായ മനുഷ്യന്റെ മാറ്റവുമെല്ലാം സിനിമയുടെ അന്തസത്ത ചോരാത്ത മികവ് ആണ്. ഒറ്റവാക്കില്‍ സൂപ്പര്‍ എന്ന് മാത്രമാണ് സിനിമയെ കുറിച്ച് പറയാന്‍ സാധിക്കുക എന്നും കുറിപ്പില്‍ പറയുന്നു.