Connect with us

Hi, what are you looking for?

Featured

റീല്‍സിന് ചുവടുവച്ച് യുവതി, എന്നാല്‍ ശരിയ്ക്കും വൈറലാക്കിയത് പുറകിലെ ചേട്ടന്‍!!

യുവതലമുറ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വ്യത്യസ്ത ഐഡിയകള്‍ കൊണ്ട് വൈറലാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ തുറന്നാല്‍ തന്നെ വീഡിയോകളുടെ പ്രളയമാണ്.

റീല്‍സില്‍ വീഡിയോകള്‍ പെട്ടെന്ന് വൈറലാകാറുണ്ട്. ഏറ്റവുമധികം പ്രചാരത്തില്‍ നില്‍ക്കുന്ന സിനിമാഗാനങ്ങള്‍ക്ക് ചുവടുവച്ചും, അത് പാടിയും അല്ലെങ്കില്‍ ഡബ് ചെയ്തുമെല്ലാം റീല്‍സില്‍ കൈയ്യടി നേടുന്നവരുണ്ട്.

വൈറലാകാന്‍ അടുത്തിടെ കണ്ട പരീക്ഷണമാണ് തിരക്കുള്ളയിടങ്ങളില്‍ ചുവടുവച്ച് റീല്‍സ് ചെയ്യുന്നത്. അത് നൃത്തം അടങ്ങിയ റീല്‍സുകളില്‍ അടുത്ത കാലത്ത് വന്നൊരു ട്രെന്‍ഡാണ്. പലരും ഇത്തരത്തില്‍ പ്രശസ്തരായിട്ടുണ്ട്.

ഇത്തരത്തില്‍ വൈറലാകാന്‍ എടുത്ത ഒരു റീല്‍സാണ് ശരിയ്ക്കും വൈറലായിരിക്കുന്നത്. സുഷ്മിത സെന്നിന്റെ ഹിറ്റ് ഗാനം ‘ദില്‍ബറി’ന് ചുവടുവയ്ക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. എന്നാല്‍ യുവതിയുടെ ചുവടുകളല്ല വീഡിയോ വൈറലാക്കിയത്.

വീഡിയോ വൈറലാകാന്‍ കാരണം ബാക്ഗ്രൗണ്ടില്‍ ചുവടുവയ്ക്കുന്നയാളാണ്.
റീല്‍സെടുക്കുന്ന യുവതി നൃത്തം ചെയ്യുമ്പോള്‍ തൊട്ട് പിന്നിലായി തൊഴിലാളിയായ യുവാവും യുവതിയെ അനുകരിച്ച് നൃത്തം ചെയ്യുന്നുണ്ട്.

എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സ് യുവതിയെ അപമാനിക്കാനോ ശല്യപ്പെടുത്താനോ ആയിരുന്നില്ല,മറിച്ച് നൃത്തം ചെയ്യാനുള്ള ആവേശം കൊണ്ടാണെന്ന് സോഷ്യല്‍ ലോകം പറയുന്നു.

എന്തായാലും ഇദ്ദേഹത്തിന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം യുവതിയുടെ ൗ വീഡിയോ അതിവേഗം വൈറലായി. വീഡിയോ കണ്ടവരെല്ലാം തന്നെ ‘പിറകിലുള്ള ചേട്ടനെ’ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് കൂടുതലൊന്നും പുറത്തുവന്നിട്ടില്ല.

You May Also Like