ബോളിവുഡില്‍ ചുവടുറപ്പിച്ച് റോഷന്‍ ..! ആലിയ ഭട്ടിനെ കുറിച്ച് പറഞ്ഞത് കേട്ടോ..?

അടികപ്യാരെ കൂട്ടമണി എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് റോഷന്‍ മാത്യു. പിന്നീട് പുതിയ നിയമം, ആനന്ദം എന്നീ സിനിമകളിലൂടെയാണ് റോഷന്‍ ശ്രേദ്ധേയനായത്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരനിരയില്‍…

അടികപ്യാരെ കൂട്ടമണി എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് റോഷന്‍ മാത്യു. പിന്നീട് പുതിയ നിയമം, ആനന്ദം എന്നീ സിനിമകളിലൂടെയാണ് റോഷന്‍ ശ്രേദ്ധേയനായത്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരനിരയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് താരം. ഇപ്പോള്‍ മലയാളത്തിന് പുറമെ ബോളിവുഡ് സിനിമാ മേഖലയിലും ചുവടുറപ്പിച്ചിരിക്കുകയാണ് റോഷന്‍.

തന്റെ രണ്ടാമത്തെ ചിത്രമാണ് താരം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത്. കരിയറിലെ തന്നെ വലിയ പടികള്‍ കയറിപ്പോകുന്ന റോഷന്‍ ഹിന്ദി സിനിമാ പ്രേമികള്‍ക്കും പ്രിയങ്കരനായി മാറുകയാണ്. നൈറ്റ് ഡ്രൈവാണ് താരത്തിന്റെതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ നടന്‍ ബോളിവുഡ് സിനിമാരംഗത്തെ കുറിച്ചും നടി ആലിയ ഭട്ടിനെ കുറിച്ചും പറഞ്ഞ കാര്യമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഓരോ ഭാഷയിലെയും സിനിമയോടുള്ള പ്രൊഫഷനല്‍ സമീപനം വളരെ വ്യത്യസ്തമാണ് എന്നാണ് റോഷന്‍ വ്യക്തമാക്കുന്നത്.ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നതു വളരെ സന്തോഷകരമാണ്. ആലിയ ഭട്ടിനെ പോലൊരാള്‍ സെറ്റിലേക്ക് എത്തുന്നതു തന്നെ പൂര്‍ണമായ തയാറെടുപ്പോടെയാണ്. മുന്‍കൂട്ടി സമയമെടുത്ത് കഥാപാത്രത്തെ സ്റ്റഡി ചെയ്തു വരുന്നതാണോ അതോ സെറ്റിലെത്തുന്നപാടെ ഇത്രയും നാളത്തെ സിനിമാ

പരിചയം കൊണ്ട് അവര്‍ക്കത് അനായാസം സാധ്യമാകുന്നതാണോ എന്നറിയില്ല. ഓരോ സെറ്റിലും പരിചയപ്പെടുന്ന ഒരു ചെറിയ അഭിനേതാവില്‍ നിന്നു പോലും സൂക്ഷ്മമായ ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് തനിക്കു തോന്നാറുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിന്റെ ഓരോ എക്സ്ട്രാ ക്ലാസ് കഴിഞ്ഞതുപോലെ താന്‍ സ്വയം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുകയാണ് എന്നും താരം പറയുന്നു.