സിനിമയിലെ വേതന വ്യത്യാസങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടന് ആസിഫ് അലിയും റോഷന് മാത്യുവും. സിബി മലയില്‍ ചിത്രം കൊത്തിന്റെ പ്രമോഷനെത്തിയപ്പോഴായിരുന്നു ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെ കുറിച്ച് ആസിഫ് പരാമര്‍ശിച്ചത്. ‘ദിവസ വേതനത്തിന് ജോലി ചെയ്യുന്നവര്‍ ഒരുപാടുണ്ട് സിനിമയില്‍. ഞങ്ങള്‍ ആക്ടേര്‍സിന്റെ വലിയ ശമ്പളം സെറ്റില്‍ ചെയ്യുമ്പോള്‍ ഇവരുടെ ശമ്പളം ചവിട്ടുന്ന സ്വഭാവം പല സമയത്തും ഉണ്ടാകാറുണ്ട്.
ഞാന്‍ ഒരു നിര്‍മ്മാതാവിനേയും കുറ്റപ്പെടുത്തി പറയുന്നതല്ല, അങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. അവര്‍ക്ക് അടുത്ത സിനിമ കൊടുത്താല്‍ മതി ശമ്പളം കൊടുക്കണ്ട എന്ന് വിശ്വസിക്കുന്ന കുറേ നിര്‍മ്മാതാക്കളുണ്ട്. അതിനാണ് ഇവിടെ ഒരു മാറ്റം വരേണ്ടതെന്ന് ആസിഫ് അലി ദ ക്യൂവിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനിടെയാണ് റോഷനും ആസിഫിന്റെ വാക്കുകള്‍ ശരിവെച്ചു കൊണ്ട് പറഞ്ഞത്, ‘എക്സ്പോഷര്‍ കൊണ്ട് കൊടുത്താല്‍ അരി വാങ്ങാന്‍ പറ്റില്ല’ എന്ന്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊത്ത്. ആസിഫ് അലി, റോഷന് മാത്യു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിതം അടുത്തിടെയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.