‘പ്രശ്‌നം എന്തെന്നാല്‍… വെന്തിട്ടില്ല, മൊരിഞ്ഞിട്ടില്ല എന്ന് പറഞ്ഞു ഇതൊരു സംഭവം ആണെന്നുള്ള തോന്നല്‍ ഉണ്ടാക്കി എടുത്തതാണ്’

Published by
Gargi

പൃഥ്വിരാജ് സുകുമാരന്‍,നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമയുടെ സിനിമറ്റോഗ്രാഫി പാളിയത് കൊണ്ടാണോ എന്നറിയില്ല ഒരു short film പോലെ ഉണ്ടായിരുന്നു കളര്‍ ഗ്രേഡിങ്’ എന്നാണ് സബ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

ഉറുമ്പ്, പച്ചക്കുതിര, പൂമ്പാറ്റ, അണ്ണാന്‍ എന്നിങ്ങനെ കുറേ അഭിനേതാക്കളെ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നത് ആണല്ലോ alphonse puthren ചെയ്ത തെറ്റ്. എന്നാല്‍ എന്തിനാണ് ഇവറ്റകളെ ഒക്കെ കാണിച്ചതെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് അതൊരു കല്ലുകടി ആയിട്ട് തോന്നുന്നത്. Spoiler ആയതുകൊണ്ട് exact meaning പറയാന്‍ പറ്റില്ലെങ്കിലും.. പൃഥ്വിരാജ് ഒരു സാധനം എടുക്കാന്‍ നോക്കുമ്പോള്‍ ഉറുമ്പ് ലഡു കഴിക്കാന്‍ പോവുന്നു. കുറേ ആളുകള്‍ ഒരു സാധനം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കുറേ ഉറുമ്പുകള്‍ ചേര്‍ന്ന് അതിന്റെ ഭക്ഷണം എടുക്കുന്നു, ഭാഗ്യം വരുമ്പോള്‍ പച്ചക്കുതിരയെ കാണിക്കുന്നു… എന്നിങ്ങനെ സ്‌ക്രീനില്‍ കാണിക്കുന്ന എല്ലാത്തിനും ഒരു metaphorical meaning ഉണ്ട്. ചുമ്മാ അങ്ങ് കാണിച്ചു വച്ചേക്കുന്നതല്ല.
പടം എനിക്ക് നന്നായിട്ട് എന്‍ജോയ് ചെയ്യാന്‍ പറ്റി. പക്ഷെ alphonse puthren എന്ന വന്മരം ചെയ്യേണ്ട പടം അല്ലായിരുന്നു ഇത് Alphonse എന്ന തുടക്കക്കാരന് ചെയ്യാവുന്ന ഒന്നേ ഉള്ളു. ഇനി കോവിഡ് ടൈമില്‍ ടൈം പാസ്സിന് എടുത്തിട്ട് പിന്നെ വേവിച്ചത് ആണോ എന്നും തോന്നുന്നുണ്ട്.
പക്ഷെ പ്രശ്‌നം എന്തെന്നാല്‍… വെന്തിട്ടില്ല, മൊരിഞ്ഞിട്ടില്ല എന്ന് പറഞ്ഞു പ്രേക്ഷകരെ ഇതൊരു സംഭവം ആണെന്നുള്ള തോന്നല്‍ ഉണ്ടാക്കി എടുത്തതാണ്. എല്ലാ പണിയും കഴിഞ്ഞു വളരെ simple ആയിട്ട് അങ്ങ് റിലീസ് ചെയ്താല്‍ മതിയായിരുന്നു.
സിനിമയുടെ സിനിമറ്റോഗ്രാഫി പാളിയത് കൊണ്ടാണോ എന്നറിയില്ല ഒരു short film പോലെ ഉണ്ടായിരുന്നു കളര്‍ ഗ്രേഡിങെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലോകമെമ്പാടുമായി 1300കളിലധികം സ്‌ക്രീനുകളിലാണ് ഗോള്‍ഡ് പ്രദര്‍ശിപ്പിച്ചത്. പൃഥ്വിയുടെ ഏറ്റവും വലിയ റിലീസാണ് ഗോള്‍ഡ്. ഒരു ദിവസം ആറായിരത്തിലധികം ഷോകള്‍. അജ്മല്‍ അമീര്‍, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു,ലാലു അലക്‌സ്, ജഗദീഷ്, പ്രേം കുമാര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റ് താരങ്ങള്‍. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമാണ് സിനിമ നിര്‍മിച്ചത്.പലതവണ റിലീസ് മാറ്റിവെച്ച ചിത്രം ഡിസംബര്‍ ഒന്നിനാണ് പ്രദര്‍ശനത്തിനെത്തിയത്.