ദുല്‍ഖറിന്റെ നായികയായി സമാന്ത മലയാളത്തിലേക്ക്

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സമാന്ത മലയാളത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ നായികയാവുന്നെന്നാണ് സൂചനകള്‍. ദുല്‍ഖറിനെ നായകനാക്കി സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ഒരുക്കുന്ന…

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സമാന്ത മലയാളത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ നായികയാവുന്നെന്നാണ് സൂചനകള്‍.

ദുല്‍ഖറിനെ നായകനാക്കി സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ഒരുക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. പ്രഖ്യാപന സമയം മുതല്‍ കിംഗ് ഓഫ് കൊത്ത വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദുല്‍ഖറില്‍ നിന്നും ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിലാഷ് ജോഷിയുടെ ആദ്യ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എന്‍ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടേയും തിരക്കഥ. ദുല്‍ഖര്‍ ആണ് സിനിമയുടെ നിര്‍മ്മാണം.

തെലുങ്കിലെ സൂപ്പര്‍ നായികയായ സമാന്ത തമിഴിലും സജീവമാണ്. ഈയ്യടുത്ത് ദ ഫാമിലി മാന്‍ സീസണ്‍ 2വിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധയും താരം നേടിയിരുന്നു സമാന്ത. ഇതിന് പിന്നാലെ സമാന്തയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് സിനിമാ ലോകം.

ഇതിനിടെയാണ് സമാന്ത മലയാളത്തിലും അരങ്ങേറുകയാണെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുല്‍ഖറും സമാന്തയും നേരത്തെ മഹാനടി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

നേരത്തെ കിംഗ് ഓഫ് കൊത്തയില്‍ ഐശ്വര്യ ലക്ഷ്മിയായിരിക്കും നായിക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും ദുല്‍ഖറും ഇതുവരേയും ഒരുമിച്ച് അഭിനയിച്ചിട്ടുമില്ല, ആ കോംമ്പിനേഷനും ആരാധകര്‍ കാത്തിരിക്കുകയാണ്.