മുടിയുള്ളപ്പോള്‍ നാണം മറയ്ക്കാന്‍ തുണിയെന്തിന്? പുതിയ പരീക്ഷണവുമായി ഉര്‍ഫി

മനസ്സില്‍ പോലും ചിന്തിക്കാത്തതിലും ഫാഷന്‍ കണ്ടെത്തി വൈറലാകുന്ന മോഡലാണ് ഉര്‍ഫി ജാവേദ്. എന്തിനെയും വസ്ത്രമാക്കിയാണ് ഉര്‍ഫിയുടെ ഞെട്ടിക്കുന്ന പരീക്ഷണങ്ങള്‍. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഉര്‍ഫി ജാവേദ്. ചാക്കു കൊണ്ടും നൂല് കൊണ്ടും…

മനസ്സില്‍ പോലും ചിന്തിക്കാത്തതിലും ഫാഷന്‍ കണ്ടെത്തി വൈറലാകുന്ന മോഡലാണ് ഉര്‍ഫി ജാവേദ്. എന്തിനെയും വസ്ത്രമാക്കിയാണ് ഉര്‍ഫിയുടെ ഞെട്ടിക്കുന്ന പരീക്ഷണങ്ങള്‍. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഉര്‍ഫി ജാവേദ്. ചാക്കു കൊണ്ടും നൂല് കൊണ്ടും ബ്ലേഡ് കൊണ്ടും, ചങ്ങല കൊണ്ടും റോസാപൂവിതളുമെല്ലാം ഉര്‍ഫിയ്ക്ക് വസ്ത്രമായിരുന്നു.

അതീവ ഗ്ലാമറസ് വേഷങ്ങളില്‍ താരം പ്രത്യക്ഷപ്പെടുന്നതും അപകടകരമായ പരീക്ഷണങ്ങളിലും താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത് സമൂഹമാധ്യമങ്ങളില്‍ പതിവാണ്. ഇപ്പോഴിതാ ഉര്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

മുടിയെയാണ് ഇത്തവണ വസ്ത്രമാക്കിയിരിക്കുന്നത്. തന്റെ മുടി കൊണ്ട് ശരീരവും മാറും മറച്ചുകൊണ്ടുള്ള ചിത്രമാണ് ഉര്‍ഫി പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഒരു ജീന്‍സ് മാത്രമാണ് ചിത്രത്തില്‍ താരം ധരിച്ചിരിക്കുന്നത്.